Web Desk

തിരുവനന്തപുരം

May 10, 2021, 8:42 pm

ലോക്ഡൗണിന് ജീവന്റെ വില; ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

Janayugom Online

തീവ്രമായി മാറിയ കോവിഡ് രണ്ടാം തരംഗ വ്യാപനത്തിൽ മരണങ്ങൾ കുറയ്ക്കുക എന്നതാണ് ലോക്ഡൗണിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ലോക്ഡൗണിനുള്ളത് നമ്മുടെ ജീവന്റെ വിലയാണെന്നു മറക്കരുത്. സ്വന്തം സുരക്ഷയ്ക്കും പ്രിയപ്പെട്ടവരുടെ നന്മയ്ക്കും ഈ ലോക്ഡൗൺ ഏറ്റവും ഫലപ്രദമായി നടപ്പാക്കുമെന്ന് ഓരോരുത്തരും തീരുമാനിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോൾ നടപ്പിലാക്കുന്നത് എമർജൻസി ലോക്ഡൗൺ ആണ്. കോവിഡ് ഒന്നാമത്തെ തരംഗത്തിൽ രോഗം പടരാതെ നോക്കുക എന്നതും, രോഗബാധിതരാകുന്നവർക്ക് മികച്ച ചികിത്സ ലഭ്യമാക്കുക എന്നതുമായിരുന്നു. അവ ഫലപ്രദമായി നടപ്പിലാക്കിയതുകൊണ്ട് രോഗബാധ 11 ശതമാനത്തോളം ആളുകളിൽ ഒതുക്കാനും, മരണനിരക്ക് വളരെ കുറഞ്ഞ തോതിൽ നിലനിർത്താനും സാധിച്ചു. രോഗബാധ ഇവിടെത്തന്നെയുള്ള സമ്പർക്കം മൂലമാണിപ്പോൾ കൂടുതലായി ഉണ്ടാകുന്നത്.

രണ്ടാമത്തെ തരംഗം കൂടുതൽ തീവ്രമായതിനാൽ, കൂടുതൽ ശക്തമായി മുൻകരുതൽ മാനദണ്ഡങ്ങൾ നടപ്പിലാക്കുകയാണ്. ഡബിൾ മാസ്കിങ്ങ്, അല്ലെങ്കിൽ എൻ 95 മാസ്കുകൾ എല്ലാവരും ശീലമാക്കണം. അകലം പാലിക്കുക, കൈകൾ ശുചിയാക്കുക എന്നീ കാര്യങ്ങൾ പാലിക്കാനും, അടഞ്ഞ സ്ഥലങ്ങൾ, ആൾക്കൂട്ടം, അടുത്തിടപെടലുകൾ എന്നിവ ഒഴിവാക്കാനും പ്രത്യേക ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Eng­lish sum­ma­ry: CM press meet updates
You may also like this video;