സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് കേസുകളും വയനാട് ജില്ലയിലാണ്. ഇവര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. ചെന്നൈയിലെ കോയമ്പേട് മാര്‍ക്കറ്റില്‍ പോയി വന്ന ലോറി ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
ഇയാളുടെ അമ്മയ്ക്കും ഭാര്യയ്ക്കും വണ്ടി ക്ലീനറുടെ മകനും ആണ് രോഗം സ്ഥിരീകരിച്ചത്. മറ്റിടങ്ങളില്‍ പോയി വരുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ അയഞ്ഞാല്‍ ഉണ്ടാകുന്ന അപകടത്തിന്റെ സൂചനയാണിതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇന്ന് ആരുടെയും പരിശോധനാ ഫലം നെഗറ്റീവ് ആയി വന്നിട്ടില്ല. 37 പേരാണ് ചികിത്സയിലുള്ളത്. ആകെ 21,342 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 21034 പേർ വീടുകളിലും 308 പേർ ആശുപത്രിയിലുമാണ്. ഇന്ന് സംസ്ഥാനത്ത് പുതിയ ഹോട്ട്സ്പോട്ടുകള്‍ ഒന്നും തന്നെയില്ല. നാലു ജില്ലകള്‍ കൂടി കോവിഡ് മുക്തമായി.
വിദേശത്ത് നിന്നും നമ്മുടെ പ്രവാസി സഹോദരങ്ങൾ നാട്ടിലേക്ക് വരാനുള്ള പ്രാരംഭനടപടികൾ കേന്ദ്രം തുടങ്ങിയിട്ടുണ്ട്. എന്നാല്‍, കേരളത്തില്‍ തിരിച്ചെത്തുക 80,000 പേര്‍ മാത്രമാണ്. 1,69,136 പേരെ അടിയന്തിരമായി എത്തിക്കണം. കേരളം ആവശ്യപ്പെട്ട മുഴുവൻ പേരെയും എത്തിക്കുവാൻ കേന്ദ്രം സമ്മതിച്ചിട്ടില്ല. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലൂടേയും പ്രവാസികളെ കൊണ്ടു വരാം എന്നിരിക്കേ കണ്ണൂർ വിമാനത്താവളം വഴി ആരേയും കൊണ്ടു വരുന്നില്ല.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.