മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: സിപിഐ 24.25 ലക്ഷം രൂപ കൂടി കൈമാറി

Web Desk

തിരുവനന്തപുരം:

Posted on July 01, 2020, 11:00 pm

സിപിഐ സംസ്ഥാ­ന കൗൺസിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 24,25,976 രൂപകൂടി കൈമാറി. മുൻ പാർലമെന്റ് അംഗങ്ങളും മുൻ നിയമസഭാംഗങ്ങളും പാർട്ടിയുമായി ബന്ധപ്പെട്ട വിവിധ സംഘടനകളും സംസ്ഥാന കൗൺസിൽ ഓഫീസിൽ എത്തിച്ച തുകയാണിത്. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി മുഖ്യമന്ത്രി പിണറായി വിജയന് ചെക്കുകൾ കൈമാറി. റവന്യൂ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരനും സംബന്ധിച്ചു.

ENGLISH SUMMARY: CM Relief Fund:The CPI hand­ed over anoth­er Rs 24.25 lakh

YOU MAY ALSO LIKE THIS VIDEO