Web Desk

തിരുവനന്തപുരം

January 01, 2021, 8:26 pm

കുഞ്ഞാലിക്കുട്ടിയെ പോലൊരാള്‍ പ്രതിപക്ഷത്ത് ഉണ്ടാകുന്നത് വളരെ സഹായകരം; പ്രതികരിച്ച് മുഖ്യമന്ത്രി

Janayugom Online

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടി മത്സരിക്കാനൊരുങ്ങുന്നതിനോട് പ്രതികരിച്ച് മുഖ്യമന്ത്രി. നിയമസഭയില്‍ കുഞ്ഞാലിക്കുട്ടിയുണ്ടാകുന്നത് നല്ലതാണെന്നാണ് വ്യക്തിപരമായ അഭിപ്രായം. പ്രതിപക്ഷത്ത് അദ്ദേഹത്തെ പോലെയൊരാള്‍ ഉണ്ടാകുന്നത് വളരെ സഹായകരമായ നിലപാട് തന്നെയാണ്. അതിനെ സ്വാഗതം ചെയ്യുന്നു- മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുളള മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

കേരള നിയമസഭയില്‍ നേരത്തെ അംഗമായിരുന്നു കുഞ്ഞാലിക്കുട്ടി ‚എംഎല്‍എ സ്ഥാനം രാജി വച്ചാണ് കേന്ദ്ര പാര്‍ലമെന്റിലേക്ക് പോയത്. ഇപ്പോള്‍ എംപി സ്ഥാനം രാജി വച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി തിരിച്ച് കേരളത്തിലേയ്ക്ക് വന്നിരിക്കുകയാണ്.ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുളള മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്.

ENGLISH SUMMARY: cm response on kunjalikutty

YOU MAY ALSO LIKE THIS VIDEO