ഉന്നത വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിനായി നിരവധി പദ്ധതികളാണ് ഒമ്പതുവര്‍ഷമായി സര്‍ക്കാര്‍ നടപ്പാക്കുന്നത്. സര്‍വകലാശാലകള്‍ കേന്ദ്രമാക്കി 200 കോടി രൂപ ചെലവഴിച്ച് ട്രാന്‍സിലേഷന്‍ റിസര്‍ച്ച് ലാബുകള്‍, ബിരുദ സമ്പ്രദായത്തെ ഉടച്ചുവാര്‍ത്ത നാലുവര്‍ഷ ബിരുദം ഇതെല്ലാം ഇതിന്റെ ഭാഗമാണ് .മഹാരാജാസ് കൊളജിന്റെ 150-ാം വാര്‍ഷികത്തിന്റെയും പുതിയ ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി
ഗവേഷണമേഖലയുടെ പ്രോത്സാഹനത്തിന് മെറിറ്റ് മീൻസ് കം സ്കോളർഷിപ് നൽകിവരുന്നു. രാജ്യത്തുതന്നെ ഏറ്റവും വലിയ റിസർച്ച് അവാർഡുകൾ കേരളത്തിൽ നൽകുന്നുണ്ട്. രാജ്യത്തെ ആദ്യ 12 പൊതു സർവകലാശാലകൾ എടുത്താൽ മൂന്നെണ്ണം കേരളത്തിലേതാണ്. മികച്ച 100 കോളേജുകളിൽ 12 എണ്ണമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.ലഹരിയും കുറ്റകൃത്യങ്ങളുമടക്കമുള്ളവ യുവാക്കളിലേക്ക് കടത്തിവിടാനുള്ള ശ്രമം ചെറുക്കണം. വിദ്യാർഥികളിലേക്ക് അവ കടന്നുവരുന്നുണ്ടെങ്കിൽ ജാഗ്രതയോടെ കാണാനും വിധേയരായവരെ തിരുത്താനുമുള്ള ശ്രമം ഉണ്ടാകണം.
അടുത്ത അധ്യയനവർഷം പൊതു, ഉന്നത വിദ്യാഭ്യാസരംഗം ഇത്തരം പ്രവർത്തനംകൂടി ഏറ്റെടുക്കുകയാണ്. അധ്യാപക, വിദ്യാർഥി സംഘടനകളും അതിന് മുൻകൈയെടുക്കണം. സംസ്ഥാനത്തിന്റെ വളർച്ചയ്ക്ക് വലിയ സംഭാവന നൽകിയ സ്ഥാപനമാണ് മഹാരാജാസ് കോളേജ്. നിരവധി വികസനപ്രവർത്തനങ്ങൾ ഇവിടെ സർക്കാർ നടപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു അധ്യക്ഷയായി. മന്ത്രി പി രാജീവ് മുഖ്യാതിഥിയായി. പ്രൊഫ. എം കെ സാനുവിനെ മുഖ്യമന്ത്രി പൊന്നാട അണിയിച്ചു. ഡോ. എം ലീലാവതി ഓൺലൈനായി ആശംസ നേർന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.