24 April 2024, Wednesday

Related news

April 22, 2024
April 19, 2024
April 18, 2024
April 15, 2024
April 15, 2024
April 3, 2024
March 30, 2024
March 29, 2024
March 14, 2024
March 9, 2024

ഓൺലൈൻ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചാൽ കർശന നടപടി : മുഖ്യമന്ത്രി

Janayugom Webdesk
October 4, 2021 4:33 pm

സ്‍ത്രീകള്‍ക്കെതിരായ സെെബര്‍ അതിക്രമങ്ങള്‍ ശക്തമായി എതിര്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണ്‍ലെെന്‍ മാധ്യമം വഴി സ്‍‍ത്രീകളെ അപമാനിക്കാനും അധിക്ഷേപിക്കാനും മുതിര്‍‍ന്നാല്‍ കര്‍ശ്ശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സ്ത്രീകള്‍ക്ക് അന്തസ്സോടെ ജീവിക്കാനുള്ള പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നുണ്ട്. അതിന് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പരിശുദ്ധ പ്രണയത്തെ കൊലപാതകത്തില്‍ എഴുതുന്ന സാഹചര്യം ഒഴിവാക്കണം.പാലാ സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ബോധവത്കരണം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഹരിത വിഷയത്തില്‍ മുസ്ലിം ലീഗിനെ പരോക്ഷമായി മുഖ്യമന്ത്രി വിമര്‍ശിച്ചു. സ്ത്രീവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് രാഷ്ട്രീയപാര്‍ട്ടികളും നേതാക്കളും മാറിനില്‍ക്കണം.പൊതു സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കരുതെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
Eng­lish Summary;CM Says , Strict action against women for abus­ing them through online media
You May Also Like This Video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.