പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിര്‍മിച്ച 111 പുതിയ സ്കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ചു. പ്രതിസന്ധികളെ അതിജീവിച്ചാണ് എത്ര വലിയ നേട്ടം സ്വന്തമാക്കാനായതെന്നും അതിന് സഹായിച്ച കിഫ്ബിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടന്നതായും ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു
കിഫ്ബിയുടെ അഞ്ചുകോടി ധനസഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച 22 സ്കൂള്‍ കെട്ടിടങ്ങളും, മൂന്നുകോടി പദ്ധതിയില്‍ ഉള്‍പ്പെട്ട 21 കെട്ടിടങ്ങളും നബാര്‍ഡ് ഉള്‍പ്പെടെയുള്ള മറ്റു ഫണ്ടുകള്‍ ഉപയോഗിച്ച് നിര്‍മിച്ച 68 സ്കൂളുകളുകളുടെ കെട്ടിടങ്ങളുമാണ് മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തത്.
പ്രതിസന്ധി ഘട്ടത്തിലും മികച്ച വിദ്യാഭ്യാസം നല്‍കാനായെന്നും അഭിനന്ദര്ഹമായ രീതിയിലാണ് വിദ്യാഭ്യാസ വകുപ്പ് ഈ ഘട്ടത്തെ നേരിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.കിഫ്ബിയിലൂടെ അറുപത്തിരണ്ടായിരം കോടിയുടെ വികസനം സംസ്ഥാനത്തിന് നേടാനായെന്നും വന്‍ വികസനത്തിന് സഹായിച്ച കിഫ്ബിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തേ കിഫ്ബിയുടെ അഞ്ച് കോടി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 66 സ്കൂള്‍ കെട്ടടിവും മൂന്ന് കോടി പദ്ധതിയിലൂടെ 44 കെട്ടിടങ്ങളും ഉദ്ഘാടനം ചെയ്തിരുന്നു
English Summary:CM says there is an attempt to defame Kifbi; 111 new school buildings dedicated to Nadu
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.