സ്വര്‍ണക്കടത്ത് കേസ്; എന്‍ഐഎയെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

Web Desk

തിരുവനന്തപുരം

Posted on July 10, 2020, 8:44 pm

സ്വര്‍ണക്കടത്ത് കേസില്‍ എൻഐഎ അന്വേഷണത്തെ സ്വഗതം ചെയ്ത് മുഖ്യമന്ത്രി. എൻഐഎ ഫലപ്രദമായി അന്വേഷണം നടത്തുന്ന ഏജൻസിയാണ്. എൻഐഎ അന്വേഷണം ആരംഭിച്ചതായാണ് മനസ്സിലാക്കുന്നത്.

എൻഐഎ പറ്റില്ല സിബിഐ വേണം എന്ന് എങ്ങനെയാണ് പറയുകയെന്ന് ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സ്വര്‍ണക്കടത്തില്‍ കുറ്റവാളികളെ കണ്ടെത്തട്ടെ.രാജ്യത്തിന്റെ സാമ്പത്തിക നില തകര്‍ക്കാനുളള നീക്കമാണ് നടക്കുന്നത്. മുൻ കളളക്കടത്തും അന്വേഷിക്കുമെന്ന് എൻഐഎ പറഞ്ഞിട്ടുണ്ട്. അന്വേഷണം ആരിലൊക്കെ എത്തുമെന്ന നെഞ്ചിടിപ്പാണ് പലര്‍ക്കും. അത്തരക്കാരാണ് സര്‍ക്കാരിനെതിരെ പ്രചാരണം നടത്തുന്നത്.

ENGLISH SUMMARY: CM WELCOME NIA ENQUIRY IN GOLD SCAM

YOU MAY ALSO LIKE THIS VIDEO