May 28, 2023 Sunday

Related news

May 25, 2023
May 22, 2023
May 20, 2023
May 19, 2023
May 16, 2023
May 16, 2023
May 15, 2023
May 14, 2023
May 11, 2023
May 6, 2023

സ്വര്‍ണക്കടത്തില്‍ ഫലപ്രദമായ അന്വേഷണം വേണം- മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

Janayugom Webdesk
തിരുവനന്തപുരം
July 8, 2020 7:52 pm

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഫലപ്രദമായ അന്വേഷണം നടത്താൻ അടിയന്തര ഇടപെടല്‍ വേണമെന്ന് പ്രധാനമന്ത്രി നരേന്ദമോഡിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

നയതന്ത്ര ബാഗേജില്‍ ഒളിപ്പിച്ച് വലിയ അളവില്‍ സ്വര്‍ണ്ണം കടത്താൻ ശ്രമിച്ചത് അത്യധികം ഗൗരവമുളളതാണ്. കുറ്റകൃത്യം കസ്റ്റംസ് അന്വേഷിക്കുന്നതായാണ് മനസ്സിലാക്കുന്നത്.ഗുരുതര പ്രത്യാഘതമുണ്ടാക്കുന്നതും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥടെ തന്നെ ബാധിക്കുന്നതുമാണ് ഈ സംഭവം. വിവിധ മാനങ്ങളിലുളള അന്വേഷണം ആവശ്യപ്പെടുന്നതാണ് ഈ കേസ്.

ബന്ധപ്പെട്ട എല്ലാ കേന്ദ്ര ഏജൻസികളെയും ഏകോപിപ്പിച്ച് ഫലപ്രദമായ അന്വേഷണമാണ് നടക്കേണ്ടത്. കളളക്കടത്തിന്റെ ഉറവിടം മുതല്‍ എത്തിച്ചേരുന്നിടം വരെ ഏതെന്ന് വെളിപ്പെടുത്തുന്നതും എല്ലാ വിഷയങ്ങളെയും പരിശോധിക്കുന്നതുമാകണം അന്വേഷണം. ഇത്തരമൊന്ന് ആവര്‍ത്തിക്കാതെ വിധം ഈ കുറ്റക‍ത്യത്തിന്റെ എല്ലാ കണ്ണികളെയും പുറത്തു കൊണ്ടു വരണം.

അന്വേഷണ ഏജൻസികള്‍ക്ക് ആവശ്യമായ എല്ലാ സഹായവും പിന്തുണയും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നും കത്തില്‍ വ്യക്തമാക്കി. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് അയച്ച കത്തിലും മുഖ്യമന്ത്രി ഇതേ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടിണ്ട്.

ENGLISH SUMMARY: CM WRITES LETTER TO PM DEMANDING INVESTIGATION IN GOLD SMUGGLING

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.