Web Desk

തിരുവനന്തപുരം

December 18, 2020, 4:33 pm

മുഖ്യമന്ത്രിയുടെ കേരള പര്യടനം 22 മുതല്‍

Janayugom Online

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരള പര്യടനം നടത്തും. നിയമസഭാ തിരഞ്ഞെടുപ്പിലും വിജയം ആവർത്തിക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാ​ഗമായാണ് തീരുമാനം. ഡിസംബർ 22- ന് കൊല്ലത്തു നിന്ന് പരട്യനം ആരംഭിക്കും. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ കേരളപര്യടനത്തിന് അന്തിമരൂപം നൽകും. പര്യടനത്തിന്‍റെ ഭാഗമായി 14 ജില്ലകളും മുഖ്യമന്ത്രി സന്ദര്‍ശിക്കും.

ഓരോ ജില്ലയിലും ക്യാമ്പ് ചെയ്ത് അവിടെയുള്ള സാമൂഹിക, സാംസ്‌കാരിക പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുന്ന വിധത്തിലാണ് പര്യടനത്തിനു രൂപം നല്‍കുന്നത്.

പ്രകടനപത്രികയ്ക്കുള്ള അഭിപ്രായം സ്വരൂപിക്കലാണു ലക്ഷ്യം. സർക്കാരിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള പൊതുജന വിലയിരുത്തൽ അറിയാനും ശ്രമിക്കും.തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ 21‑ന് അധികാരമേൽക്കും. ഇതിന് തൊട്ടടുത്ത ദിവസം കേരളപര്യടനം തുടങ്ങാനാണ് ആലോചന. നിയമസഭയുടെ ബജറ്റ് സമ്മേളത്തിനു മുമ്പ് പര്യടനം പൂർത്തിയാക്കും.

പര്യടനത്തിന്റെ സമയക്രമം

ഡിസംബർ 22: രാവിലെ 10.30ന് — കൊല്ലം വൈകുന്നേരം നാലിന് — പത്തനംതിട്ട

23: വൈകുന്നേരം നാലിന് — കോട്ടയം

24: വൈകുന്നേരം നാലിന് — തിരുവനന്തപുരം

26: രാവിലെ 10.30- കണ്ണൂർ.

വൈകുന്നേരം നാലിന് — കാസർകോട്

27: രാവിലെ 10.30- കോഴിക്കോട്

വൈകുന്നേരം നാലിന് — വയനാട്

28: രാവിലെ 11.30- മലപ്പുറം

വൈകുന്നേരം നാലിന് — പാലക്കാട്

29 : രാവിലെ 10. 30- തൃശൂർ

30: രാവിലെ 10. 30-എറണാകുളം

വൈകുന്നേരം നാലിന് — ആലപ്പുഴ

ഇടുക്കിയിലെ പര്യടന തീയതി പിന്നീട്

അറിയിക്കും

You May like this video also