Web Desk

തിരുവനന്തപുരം

September 28, 2020, 7:22 pm

സംസ്ഥാനം വീണ്ടുമൊരു സമ്പൂര്‍ണ ലോക്ഡൗണിലേക്ക് പോകുമോ?മറുപടി നല്‍കി മുഖ്യമന്ത്രി

Janayugom Online

സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വീണ്ടുമൊരു സമ്പൂര്‍ണ്ണ ലോാക്ഡൗണിലേക്ക് പോകാൻ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.അടച്ചിടലിലേക്ക് പോകുകയല്ല, പകരം കര്‍ശന നിയന്ത്രണമാണ് പാലിക്കേണ്ടത്. സംസ്ഥാനത്തിന്റെ ഗുരുതരാവസ്ഥ എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ട്. കോവിഡ് മാനദണ്ഡം കര്‍ശനമായി തന്നെ പാലിക്കണം. മാസ്ക്, ശാരീരിക അകലം എന്നിവ കൃത്യമായി പാലിക്കണം.

കോവിഡ് നിയന്ത്രണം കർശനമാക്കാൻ പൊലീസ് ശക്തമായി ഇടപെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആളകലം പാലിക്കാത്തവർക്കെതിരെ കണ്ടെത്തി നടപടി സ്വീകരിക്കും. കോവിഡ് മാനദണ്ഡം പാലിക്കാത്ത കടകൾ അടച്ചിടും. ഉടമയ്ക്കെതിരെ നടപടി സ്വീകരിക്കും. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവർക്കുള്ള പിഴ വർധിപ്പിക്കും.

വിവാഹങ്ങൾക്ക് 50 പേരിൽ കൂടുതൽ അനുവദിക്കില്ല. സംസ്കാരച്ചടങ്ങുകളിൽ 20 പേരിൽ കൂടുതൽ പാടില്ല. കോവിഡ് പ്രതിരോധത്തിൽ സഹായിക്കാൻ വിവിധവകുപ്പുകളിലെ ഗസറ്റഡ് ഓഫിസർമാർ. പ്രവർത്തനം തദ്ദേശഭരണസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച്; പ്രത്യേക അധികാരങ്ങൾ നൽകും.

ENGLISH SUMMARY: CM’S STATEMENT ABOUT THE LOCKDSOWN

YOU MAY ALSO LIKE THIS VIDEO