Web Desk

പാലക്കാട്

February 07, 2021, 3:32 pm

ഒറ്റപ്പാലം നഗരസഭയിലും കോ-ലീ ബി സഖ്യം; ബിജെപി വിളിച്ച മുദ്രാവാക്യം യുഡിഎഫ് ഏറ്റുവിളിക്കുന്നു

Janayugom Online

ഒറ്റപ്പാലം നഗരസഭയിലും യുഡിഎഫ്- ബിജെപി സഖ്യം പരസ്യമായിരിക്കുന്നു. കൗൺസിൽ യോഗത്തിൽ ബിജെപി വിളിച്ച ഭാരത്‌മാതാ കീ ജയ്‌ മുദ്രാവാക്യം ഏറ്റുവിളിക്കാൻ മുസ്ലിംലീഗ്‌ –കോൺഗ്രസ് കൗൺസിലർമാരും കൂടിയതാണ് ഇവരുടെ സഖ്യം വെളിച്ചതായിരിക്കുന്നു.

ശനിയാഴ്‌ച നടന്ന കൗൺസിലിലാണ് യുഡിഎഫ് കൗൺസിലർമാർ ബിജെപിക്കൊപ്പം ചേർന്ന്‌ അവരുടെ മുദ്രാവാക്യം ഏറ്റുവിളിച്ചത്‌.പദ്ധതി രൂപരേഖ തയ്യാറാക്കി വർക്കിങ് ഗ്രൂപ്പ് ചെയർമാൻമാരെ അംഗീകരിക്കാൻ വിളിച്ച കൗൺസിൽ യോഗമാണ് യുഡിഎഫ് — ബിജെപി കൗൺസിലർ ചേർന്ന് അലങ്കോലപ്പെടുത്തിയത്.
വാർഡ് സഭ ഉൾപ്പെടെ ചേരുകയില്ലെന്ന്‌ ഇവർ ഒരേ സ്വരത്തിൽ പറഞ്ഞു. 26നകം അന്തിമരൂപരേഖ സമർപ്പിച്ച്‌ ഡിപിസിയുടെ അംഗീകാരം വാങ്ങാൻ 15നകം വാർഡ് സഭകൾ ചേരണം. ഇതെല്ലാം സമയബന്ധിതമായി പൂർത്തിയാക്കാനാണ് എൽഡിഎഫ്‌ ഭരണസമിതി മുന്നോട്ട് വന്നത്.

എന്നാൽ യുഡിഎഫിന് ലഭിച്ച സ്ഥിരം സമിതി യോഗങ്ങൾ ചേരാതെയും വർക്കിങ് ഗ്രൂപ്പ് ചെയർമാനെപ്പോലും തീരുമാനിക്കാതെ ബിജെപിയൊടൊപ്പം നിന്ന് പദ്ധതി അട്ടിമറിക്കാനാണ് യുഡിഎഫ്‌‌ നീക്കം. കോ-ലീ-ബി സംഖ്യത്തിന്റെ ബഹളത്തെ തുടർന്ന് കൗൺസിൽ യോഗം ചൊവാഴ്ചക്ക് മാറ്റി. നഗരസഭ ചെയർപേഴ്സൺ കെ ജാനകീദേവി അധ്യക്ഷനായി

Eng­lish Sum­ma­ry: Co-Li B alliance in Otta­palam munic­i­pal­i­ty too; The UDF accepts the slo­gan called by the BJP

you may also like this video;