29 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 29, 2025
April 8, 2025
March 21, 2025
February 28, 2025
February 19, 2025
January 27, 2025
January 17, 2025
January 15, 2025
November 2, 2024
November 1, 2024

സഹകരണ നിയമ ഭേദഗതി അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും: മന്ത്രി വി എൻ വാസവൻ

Janayugom Webdesk
കൊച്ചി
April 16, 2022 7:40 pm

സഹകരണ നിയമ ഭേദഗതി അടുത്ത നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് സഹകരണ രജിസ്ടേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ക്രമക്കേടുകൾ നടക്കുന്ന സഹകരണ സംഘങ്ങളിലെ ജീവനക്കാർക്കെതിരെ ക്രിമിനൽ കേസ് എടുക്കാൻ കഴിയുന്ന തരത്തിൽ ആയിരിക്കും ഭേദഗതി. ബാങ്കുകളുടെ ലയനത്തെ തുടർന്ന് ഗ്രാമീണ മേഖലയിലെ ശാഖകൾ അടച്ചുപൂട്ടാൻ ബാങ്കുകൾ മത്സരിക്കുമ്പോൾ കേരള ബാങ്ക് ഗ്രാമീണ മേഖലയിൽ പുതിയ ശാഖകൾ തുറക്കുകയാണ് ചെയ്യുന്നത്.

പ്രളയ കെടുതിയെ നേരിടുന്നതിനായി ആരംഭിച്ച കെയർ ഹോം പദ്ധതിയിൽ 2094 വീടുകൾ നിർമിച്ചു നൽകി. കോവിഡിന്റെ കാലത്തു വായ്പകൾക്ക് മൊറൊട്ടോറിയം പ്രഖ്യാപിച്ച നടപടി ആശ്വാസം നൽകി. കമ്മ്യൂണിറ്റി കിച്ചണുകൾ, പി പി ഇ കിറ്റ് എന്നിങ്ങനെ സഹായങ്ങൾ നിരവധി ചെയ്യാൻ സാധിച്ചു. കുടുംബശ്രീ വഴി ആരംഭിച്ച മുറ്റത്തെ മുല്ല പദ്ധതി സ്ട്രീകൾക്ക് ഏറെ ഗുണകരമായി.

കുട്ടികളുടെ പഠന ആവശ്യത്തിനായി ടാബുകളും,മോബൈലും വാങ്ങിക്കുന്നതിനായി ഏർപ്പെടുത്തിയ പലിശയില്ലാത്ത വായ്പ്പയ്ക്ക് ഏറെ ആവശ്യക്കാരുണ്ടായാതായി മന്ത്രി പറഞ്ഞു.രജിസ്ട്രേഷൻ വകുപ്പിൽ കൂട്ടുത്തൽ വരുമാനം ഉണ്ടാക്കാൻ കഴിഞ്ഞതായും എറണാകുളം പ്രസ് ക്ളബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയിൽ മന്ത്രി പറഞ്ഞു.

Eng­lish summary;Co-operation law amend­ment to be tabled in next assem­bly ses­sion: Min­is­ter VN Vasavan

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.