സഹകരണ ബാങ്കുകളുടെ സാമ്പത്തിക ശക്തി സുസ്ഥിരപ്പെടുത്തുന്നതില്‍ കേരളത്തിലുടനീളമുള്ള കോ ഓപ്പറേറ്റീവ് ബാങ്ക്സ് ഡെപ്പോസിറ്റ്സ് കളക്ടര്‍മാരുടെ സേവനം വിലമതിക്കാനാവാത്തതാണെന്ന് കോ ഓപ്പറേറ്റീവ് ബാങ്ക്സ് ഡെപ്പോസിറ്റ്സ് കളക്ടേഴ്സ് അസോസിയേഷന്‍ കേരള സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് ഐ.എന്‍.ടി.യുസി ദേശീയ വര്‍ക്കിംഗ് കമ്മിറ്റി അംഗം വി.ആര്‍ പ്രതാപന്‍ അഭിപ്രായപ്പെട്ടു.സഹകരണബാങ്കുകളെ ഇല്ലാതാക്കി നിലവില്‍ വരുന്ന പുതിയ ബാങ്ക് കേരളത്തിലെ ഡോപ്പോസിറ്റര്‍മാരുടെ ഇരുപത്തയ്യായിരം കുടുംബങ്ങളെ തകര്‍ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ മേഖലയിലെ നിക്ഷേപക വായ്പാ പിരിവുകാരെ പോഷക വിഭാഗത്തില്‍പ്പെടുത്തി മുന്‍കാല പ്രാബല്യത്തോടെ ജീവനക്കാരായി അംഗീകരിക്കുക, സ്ഥാനക്കയറ്റം ഉറപ്പുവരുത്തുക, സ്ഥിരപ്പെടുത്തല്‍, പെന്‍ഷന്‍, ക്ഷേമനിധി എന്നിവയിലെ പോരായ്മ പരിഹരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ മാര്‍ച്ചിനും ധര്‍ണ്ണയ്ക്കും സംസ്ഥാന ജനറല്‍ സെക്രട്ടറി ദിനേശ് പെരുമണ്ണ അദ്ധ്യക്ഷത വഹിച്ചു. ആലി ചേന്ദമംഗലൂര്‍ സ്വാഗതവും സി.എം.പി ജില്ലാ സെക്രട്ടറി എം.ആര്‍. മനോജ് മുഖ്യപ്രഭാഷണവും നടത്തി. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കെ. വിനോദ് കുമാര്‍, യു. വിജയപ്രകാശ്, പി. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ആശംസയും നേര്‍ന്നു. യു.വിജയപ്രകാശ്, സുനില്‍ കാരന്നൂര്‍,കുഞ്ഞാലി മമ്പാട്ട്, സുരേഷ്ബാബു കണ്ണൂര്‍,ലൂക്കോസ് പുല്‍പ്പള്ളി, രാജീവ് കാസര്‍കോട്, പി.രാധാകൃഷ്ണന്‍, എം.കെ രാഘവന്‍, ടി.സെയ്തൂട്ടി, പി.പി.സാവിത്രി എന്നിവര്‍ മുഖ്യസാന്നിദ്ധ്യമായി.
English Summary: co operative bank deposits collectors association heald secretariate march and dharna
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.