Web Desk

കോഴിക്കോട്

June 30, 2020, 4:15 pm

ഗോകുലം എഫ്സിയുടെ മുൻ പരിശീലകൻ കോവിഡ് ബാധിച്ചു മരിച്ചു

Janayugom Online

ഐ‑ലീഗ് ക്ലബായ ഗോകുലം എഫ്സിയുടെ മുൻ സഹ പരിശീലകൻ കോവിഡ് ബാധിച്ചു മരിച്ചു. 2017–18 സീസണിലെ സഹ പരിശീലകനായിരുന്ന മുഹമ്മദ് അലൗഷ്(44) ആണ് മരിച്ചത്. ഗോകുലം എഫ്സി ട്വിറ്ററിലൂടെയാണ് മരണവാര്‍ത്ത അറിയിച്ചത്.

ഈജിപ്തിലെ ക്ലബായ ടാന്റെ എസ് സിയുടെ ടെക്നിക്കല്‍ ‍ഡയറക്ടറായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ മാതാവും നേരത്തെ കോവിഡ് ബാധിച്ചു മരിച്ചിരുന്നു.

Eng­lish sum­ma­ry: Coach died after test­ing covid positive.

You may also  like this video: