29 March 2024, Friday

Related news

March 26, 2024
March 25, 2024
March 12, 2024
March 4, 2024
February 25, 2024
February 24, 2024
February 23, 2024
February 14, 2024
February 13, 2024
February 4, 2024

അസമിൽ കൽക്കരി ട്രക്കുകൾക്ക് തീവച്ചു; 5 മരണം, സംഭവത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു

Janayugom Webdesk
August 27, 2021 2:06 pm

അസമിലെ ദിമ ഹസാവോ ജില്ലയിൽ നിർത്തിയിട്ടിരുന്ന കൽക്കരി ട്രക്കുകൾക്ക് തീവച്ചു. സംഭവത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു.ദിമാസ നാഷണൽ ലിബറേഷൻ ആർമിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.

ദിയുൻമുഖ്​ പൊലീസ്​ സ്​റ്റേഷനിൽനിന്ന്​ അഞ്ച്​ കിലോമീറ്റർ അകലെ രങ്കേർബീൽ പ്രദേശത്താണ്​ സംഭവം നടന്നത്. ഇവിടെ നിർത്തിയിട്ടിരുന്ന ട്രക്കുകളിലേക്ക് അക്രമികൾ നിറയൊഴിക്കുകയായിരുന്നു.

രണ്ടു ട്രക്ക്​ ഡ്രൈവർമാർ വെടിയേറ്റും ട്രക്കുകൾ കത്തിച്ചതിന്‍റെ ഇടയിൽപ്പെട്ട്​​ മൂന്നുപേരുമാണ് മരിച്ചത്. അക്രമികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും പ്രദേശത്ത്​ നിരീക്ഷണം കടുപ്പിച്ചതായും പൊലീസ്​ വ്യക്തമാക്കി.
Eng­lish sumary;Coal trucks set on fire in Assam
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.