28 March 2024, Thursday

കടലോര കായലോര മത്സ്യ തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം

Janayugom Webdesk
ആലപ്പുഴ
April 9, 2022 7:41 pm

മത്സ്യ തൊഴിലാളി ക്ഷേമനിധി ബോർഡിൽ റിട്ടയർമെന്റ് ബെനിഫിറ്റ് സ്കീം നടപ്പിലാക്കണമെന്നും പെൻഷൻ 5000 രൂപയാക്കണമെന്നും ആലപ്പുഴ ജില്ലാ കടലോര കായലോര മത്സ്യ തൊഴിലാളി യൂണിയൻ (എ ഐ ടി യു സി) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മത്സ്യ ബന്ധനത്തിനുള്ള ഇന്ധനം സബ്സിഡി നിരക്കിൽ നൽകുവാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. വേമ്പനാട് കായൽ സംരക്ഷണത്തിയായി ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ ഉടൻ ആരഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ഫെഡറേഷൻ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി രഘുവരൻ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, അസിസ്റ്റന്റ് സെക്രട്ടറി പി വി സത്യനേശൻ, ഫെഡറേഷൻ സംസ്ഥാന ഭാരവാഹികളായ ആർ പ്രസാദ്, ടി കെ ചക്രപാണി, എ ഐ ടി യു സി ജില്ലാ പ്രസിഡന്റ് വി മോഹൻദാസ്, ജില്ലാ സെക്രട്ടറി ഡി പി മധു, ഫെഡറേഷൻ ദേശീയ കൗൺസിൽ അംഗം ജോയി സി കമ്പക്കാരൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് ഒ കെ മോഹനൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ ജനറല്‍ സെക്രട്ടറി വി സി മധു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റായി ഒ കെ മോഹനനേയും, ജനറല്‍ സെക്രട്ടറിയായി വി സി മധുവിനേയും തെരെഞ്ഞെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.