Web Desk

തിരുവനന്തപുരം

February 12, 2021, 9:57 am

80 തീരദേശ റോഡുകളുടെ നവീകരണം ഇന്ന് തുടങ്ങും

Janayugom Online

എട്ട് ജില്ലകളിൽ 35.60 കോടി രൂപ ചെലവിൽ 80 തീരദേശ റോഡുകളുടെ നവീകരണം ഇന്ന് മുതൽ ആരംഭിക്കും. പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 11 ന് മന്ത്രി ജെ മെഴ്സിക്കുട്ടി വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിക്കും. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ അദ്ധ്യക്ഷനാകും. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ പി തിലോത്തമൻ, കെ ടി ജലീൽ, രാമചന്ദ്രൻ കടന്നപ്പള്ളി, എ കെ ശശീന്ദ്രൻ, ഡെപ്യൂട്ടി സ്പീക്കർ വി ശശി എന്നിവർ മുഖ്യാഥിതികളായാകും. 

സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി തീരദേശത്തെ സാമൂഹിക പശ്ചാത്തല വികസനം ലക്ഷ്യമിട്ടാണ് 104 തീരദേശ റോഡുകളുടെ നവീകരണം ഏറ്റെടുത്ത് സമയബന്ധിതമായി പൂർത്തിയാക്കിയത്. ഒമ്പത് ജില്ലകളിലായി 49.74 കോടി രൂപ ചെലവിൽ 104 റോഡുകളാണ് പൂർത്തീകരിച്ചത്. ഇതിനെ തുടർന്ന് തീരദേശ മേഖലയിലെ മറ്റ് റോഡുകൾ കൂടി നവീകരിക്കണമെന്ന പൊതുജനാഭിപ്രായം മാനിച്ചാണ് എട്ട് ജില്ലകളിലുള്ള 80 തീരദേശ റോഡുകൾ കൂടി നവീകരണത്തിനായി അനുമതി നൽകിയിട്ടുള്ളത്. 

Eng­lish Sum­ma­ry : Coastal roads ren­o­va­tion begins

You may also like this video :