August 18, 2022 Thursday

തീരദേശ നിയമലംഘനം: എം ജി ശ്രീകുമാറിനെതിരായ കേസ് വിധി പറയാൻ മാറ്റി

Janayugom Webdesk
മൂവാറ്റുപുഴ
January 24, 2020 9:45 pm

പിന്നണി ഗായകൻ എം ജി ശ്രീകുമാർ തീരദേശ പരിപാലന നിയമം ലംഘിച്ച് എറണാകുളം ബോൾഗാട്ടി പാലസിന്റെ ബോട്ടുജെട്ടിയ്ക്ക് സമീപം കെട്ടിടം നിർമ്മിച്ച കേസ് മൂവാറ്റുപുഴ വിജിലൻസ് കോടതി വിധി പറയാൻ ഏപ്രിൽ എട്ടിലേയ്ക്ക് മാറ്റി. കെട്ടിടം നിർമ്മിച്ചത് അഴിമതി നിരോധന വകുപ്പിന്റെ പരിധിയിൽ വരില്ലന്നും ഓംബുഡ്സ്മാൻ അന്വേഷിച്ചാൽ മതിയെന്നുമുള്ള വിജിലൻസ് റിപ്പോർട്ടിനെതിരെ ഹർജിക്കാരൻ ഗിരീഷ് ബാബു 2019 നവംബർ 20ന് ആക്ഷേപം ഫയൽ ചെയ്തിരുന്നു. തുടർന്ന് വെള്ളിയാഴ്ച്ച കേസ് പരിഗണിച്ച കോടതി വിധി പറയാൻ മാറ്റുകയായിരുന്നു.

കായലോരത്ത് 1376 ചതുരശ്ര അടിയുള്ള കെട്ടിടമാണ് എം ജി ശ്രീകുമാർ നിർമിച്ചത്. 2017 ഡിസംബറിലാണ് ഹർജി ഫയൽ ചെയ്തത്. 16 സാക്ഷികളുടെ മൊഴിയെടുത്ത് വിജിലൻസ് അന്വേഷണ സംഘം രേഖകൾ പരിശോധിച്ചിരുന്നു. എം ജി ശ്രീകുമാർ മാത്രമാണ് സ്വകാര്യ വ്യക്തി. ബാക്കി കേസ്സിലുള്ള ഒമ്പത് പേരും സർക്കാർ ഉദ്യോഗസ്ഥരാണ്. ഒരു നിലകെട്ടിടം പണിയേണ്ട സ്ഥാനത്ത് രണ്ട് നില കെട്ടിടം നിർമിച്ചതായും കണ്ടെത്തിയിരുന്നു.

Eng­lish Sum­ma­ry: Coast­guard vio­la­tion case against MG Sreeku­mar postponed

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.