15 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 15, 2025
March 14, 2025
March 14, 2025
March 14, 2025
March 13, 2025
March 10, 2025
March 9, 2025
March 7, 2025
March 7, 2025
March 6, 2025

കൊക്കെയ്ന്‍ ലഹരിയില്‍ വാഹനമോടിച്ച് രണ്ടുപേരെ കൊലപ്പെടുത്തി; ഇന്ത്യന്‍ വംശജന് 25 വര്‍ഷം തടവ്

Janayugom Webdesk
ന്യൂയോര്‍ക്ക്
February 8, 2025 6:29 pm

കൊക്കെയ്ന്‍ ലഹരിയില്‍ അമിതവേഗതയില്‍ വാഹനമോടിച്ച്, രണ്ട് കൗമാരക്കാരെ കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജനെ 25 വര്‍ഷം തടവിന് ശിക്ഷിച്ച് യു എസ് കോടതി. 150 കിലോമീറ്റര്‍ വേഗതയിലാണ് മുപ്പത്തിയാറുകാരനായ അമന്‍ദീപ് സിംഗ് ട്രക്ക് ഓടിച്ചത്. 14 വയസ്സുള്ള ഏതന്‍ ഫാള്‍കോവിത്സ്, ഡ്ര്യൂ ഹാസന്‍ ബിഗ് എന്നിവരാണ് മരിച്ചത്. ടെന്നിസ് മത്സരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്‌പോഴായിരുന്നു അപകടം. സംഭവശേഷം സൂപ്പര്‍മാര്‍ക്കറ്റിന് പുറകില്‍ ഒളിക്കാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

പ്രതി കൊക്കെയ്‌നും മദ്യവും അമിത തോതില്‍ ഉപയോഗിച്ചിരുന്നതായി രക്തപരിശോധനയില്‍ കണ്ടെത്തി. ‘എന്റെ മകനെ സ്‌കൂളില്‍ നിന്നും കൂട്ടികൊണ്ടുപോകുന്നതിനുപകരം, മോര്‍ച്ചറിയില്‍ വെച്ച് അവനെ തിരിച്ചറിയേണ്ടിവന്നു. ഇത് മനുഷ്യത്വരഹിതമായ പീഡനമാണ്,’ ഡ്രൂവിന്റെ പിതാവ് മിച്ച് ഹാസെന്‍ബെയിന്‍ കോടതിയില്‍ പറഞ്ഞു.

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 15, 2025
March 15, 2025
March 15, 2025
March 15, 2025
March 15, 2025
March 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.