Janayugom Online
DRUG -JANA

കൊച്ചി വിമാനത്താവളത്തിൽ 12 കോടി രൂപയുടെ കൊക്കെയിൻ പിടികൂടി

Web Desk
Posted on September 01, 2018, 8:52 pm

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ 12 കോടി രൂപയുടെ കൊക്കെയിൻ പിടികൂടി. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന്് നർക്കോട്ടിക് കൺട്രോൾ ബ്യുറോ ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി കൊക്കെയിൻ പിടികൂടുകയായിരുന്നു.രാവിലെ 9.40ന് ഖത്തർ എയർവേയ്‌സ് വിമാനത്തിലെത്തിയ വെനസ്വേല സ്വദേശി വിക്ടർ ഡേവിഡി(24)ന്റെ പക്കൽ നിന്നുമാണ് കൊക്കെയിൻ പിടികൂടിയത്. സാവോപോളയിൽ നിന്നുമാണ് ഇയാൾ മയക്കുമരുന്ന് കടത്തികൊണ്ടുവന്നിരിക്കുന്നത്.2.7 കിലോ കൊക്കയിനാണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്. സൂട്ട്കെയ്‌സിൽ പ്രത്യേക അറയുണ്ടാക്കി അതിനകത്താണ് കൊക്കെയിൻ ഒളിപ്പിച്ചിരുന്നത്. മയക്കുമരുന്ന് കടത്തികൊണ്ടുവന്നയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഭാഷാപ്രശ്‌നമുള്ളതിനാൽ ദ്വിഭാഷിയെ ഉപയോഗപ്പെടുത്തിയാണ് ചോദ്യം ചെയ്യൽ. കൊച്ചിയിലേയ്ക്ക് കൊണ്ടുവന്നതാണോ,അതോ ഗോവ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലേയ്ക്ക് എത്തിക്കുന്നതിനായി കൊണ്ടുവന്നതാണോ എന്നിങ്ങനെയുള്ള കാര്യങ്ങൾ അന്വേഷിച്ചുവരുന്നു. മുൻപ് കൊച്ചിയിൽ പിടികൂടിയ കൊക്കെയിൻ അധികവും ഗോവയിലേയ്ക്ക്എ ത്തിക്കുന്നതിനായി കടത്തികൊണ്ടുവന്നതായിരുന്നു. പിടിയിലായ ആൾക്ക് കൊച്ചിയിൽ ആരെങ്കിലും സഹായിയായി പ്രവർത്തിച്ചിരുന്നോ എന്നതുൾപ്പെടെയുള്ള വിവരങ്ങളും അന്വേഷിക്കുന്നുണ്ട്.