നാളികേരത്തിന്റെ താങ്ങുവില ഉയര്‍ത്തി

Web Desk

ന്യൂഡൽഹി

Posted on June 23, 2020, 10:42 pm

നാളികേരത്തിന്റെ താങ്ങു വില ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. മൂപ്പെത്തിയ പൊതിച്ച നാളികേരത്തിന് ക്വിന്റലിന് 2,700 രൂപയാണ് പുതുക്കിയ വില. 2019 സീസണില്‍ ഇത് ക്വിന്റലിന് 2,571 രൂപയായിരുന്നു. കഴിഞ്ഞ സീസണെ അപേക്ഷിച്ച് 5.02 ശതമാനമാണ് വര്‍ധന വരുത്തിയിട്ടുള്ളത്.

കാര്‍ഷിക വിലനിര്‍ണയ കമ്മിഷന്‍ സമര്‍പ്പിച്ച ശുപാര്‍ശ പ്രകാരമാണ് മന്ത്രിസഭയുടെ സാമ്പത്തിക കാര്യസമിതി തീരുമാനമെടുത്തത്. താങ്ങുവില കൂട്ടിയത് നാളികേര സംഭരണം വര്‍ധിപ്പിക്കുന്നതിന് വഴിയൊരുക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു.

കൊപ്രയുടെ താങ്ങുവില മാര്‍ച്ചില്‍ കൂട്ടിയിരുന്നു. മില്ലിങ് കൊപ്രയുടേത് ക്വിന്റലിന് 439 രൂപയും ഉണ്ടക്കൊപ്രയുടേത് ക്വിന്റലിന് 380 രൂപയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ താങ്ങുവില യഥാക്രമം മില്ലിങ് കൊപ്രയ്ക്ക് 9,960 രൂപയും ഉണ്ടക്കൊപ്രയ്ക്ക് 10,300 രൂപയുമാണ്.

Eng­lish sum­ma­ry: Coconut Man­age­ment  price  increased

You may also like this video: