September 29, 2022 Thursday

തോട്ടുപുറമ്പോക്കിലെ പാറക്കെട്ടില്‍ ഒളിപ്പിച്ച കോട പിടികൂടി

Janayugom Webdesk
നെടുങ്കണ്ടം
May 23, 2020 7:10 pm

തോട്ടുപുറമ്പോക്കിലെ പാറകെട്ടില്‍ ഒളിപ്പിച്ച കോട എക്‌സൈസ് സംഘം പിടികൂടി. ഉടുമ്പന്‍ചോല എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റെയും ഇടുക്കി എക്‌സൈസ് ഇന്റലിജന്‍സിന്റെയും സംയുക്ത പരിശോധനയില്‍ പച്ചടി — തോട്ടുവാക്കട കരയില്‍ നിന്നും 68 ലിറ്റര്‍ കോട പിടികൂടി നശിപ്പിച്ചു.

തോട്ടുപുറമ്പോക്കിലുള്ള പാറക്കെട്ടുകള്‍ക്കിടയിലാണ് സൂക്ഷിച്ചിരുന്നത്. ഇവിടെ നിന്നും വാറ്റിയെടുത്ത ചാരായം കഴിച്ചയാളില്‍ നിന്നും ലഭിച്ച സൂചനയില്‍ നിന്നുമാണ് കോട കണ്ടെത്താനായത്.

സമീപവാസികളായ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി എക്‌സൈസ് സംഘം പറയുന്നു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.എന്‍.രാജന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ പ്രമോദ്.എം.പി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനൂപ്.കെ.എസ്, ലിജോ ജോസഫ്, സന്തോഷ് തോമസ് എന്നിവര്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.