March 21, 2023 Tuesday

Related news

September 7, 2021
February 21, 2020
February 21, 2020
February 21, 2020
February 21, 2020
February 21, 2020
February 20, 2020
February 20, 2020
February 20, 2020
February 20, 2020

യാത്രക്കാരില്ലാത്തതിനാൽ ബസ് ഒരു ദിവസം വൈകിയപ്പോൾ കാത്തിരുന്നത് വൻ ദുരന്തം…

Janayugom Webdesk
കോയമ്പത്തൂർ
February 20, 2020 10:22 am

കോയമ്പത്തൂരിൽ കെ എസ് ആർ ടി സി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടത്തിലാണ് കേരളം. അപകടത്തിൽ ഇരുപത് പേരാണ് മരിച്ചത്. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. അപകടത്തിൽ പെട്ട കെ എസ് ആർ ടി സി ആർ എസ് 784 നമ്പർ ബാംഗ്ലൂരു എറണാകുളം ബസ് 17 നാണ് എറണാകുളത്തു നിന്ന് ബാംഗ്ലൂരുവിലേയ്ക്ക് പോയത്. 18 ന് തിരിച്ചു എറണാകുളത്തേക്ക് മടങ്ങേണ്ടതായിരുന്നു ബസ്. എന്നാൽ,യാത്രക്കാർ കുറവായതിനാൽ ഒരു ദിവസം വൈകിയാണ് ബസ് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ടത്. ബസിൽ 48 സീറ്റിലും യാത്രക്കാർ ബുക്ക് ചെയ്തിരുന്നു.സീറ്റുകൾ എല്ലാം ബുക്ക് ആയി കേരളത്തിലേയ്ക്ക് യാത്ര തിരിച്ചപ്പോൾ അവസാനം അത് കലാശിച്ചത് വൻ ദുരന്തത്തിലാണ്.

വെളുപ്പിന് മൂന്ന് മണിക്കായിരുന്നു കേരളത്തെ ഞെട്ടിച്ച അപകടം.വൺവേ തെറ്റിച്ചുവന്ന കണ്ടെയ്നർ ലോറി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തിൽ ബസ് ഡ്രൈവർ മരണപെട്ടുവെന്നാണ് പുതിയതായി പുറത്തു വരുന്ന വിവരം. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ കെഎസ്ആർടിസി എംഡിയോട് ആവശ്യപ്പെട്ടുവെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. രക്ഷാപ്രവർത്തനം തുടരുന്നുവെന്നും മന്ത്രി പറഞ്ഞു.

അപകടത്തില്‍പെട്ട കെഎസ്ആര്‍ടിസി ബസിലുള്ളവരുടെ വിവരങ്ങള്‍ അറിയാന്‍ 9495099910 എന്ന ഹെല്‍ലൈന്‍ നമ്പറില്‍ വിളിക്കാമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. സംഭവ സ്ഥലത്തുള്ള പാലക്കാട് എടിഒയുടെ നമ്പറാണിത്.തിരുപ്പൂര്‍ കളക്ട്രേറ്റിലും ഹെല്‍പ്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം- 7708331194. അപകടത്തെ സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെഎസ്ആര്‍ടിസി മനേജിങ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ENGLISH SUMMARY: Coim­bat­ore acci­dent fol­low up

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.