കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ എന്ന കെഎസ്ആർടിസിയുടെ 81ാം സ്ഥാപകവാർഷിക ദിനത്തിൽ ഞെട്ടലായെത്തിയത് ദുരന്തവാർത്ത. സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസി സ്ഥാപിതമായത് 1938 ഫെബ്രുവരി 20 നായിരുന്നു. ശ്രീ ചിത്തിരതിരുനാൾ സ്റ്റേറ്റ് ആണ് മോട്ടോർ സർവീസ് തുടങ്ങിയത് .രാജാവിന്റെ ബന്ധുക്കളായ 33 പേരാണ് കവടിയാറിൽ നിന്ന് ആദ്യ ബസിൽ യാത്രക്കാരായി ഉണ്ടായിരുന്നത്.
നാളെ ശിവരാത്രിയായതിനാൽ ബംഗളുരുവിൽ നിന്ന നാട്ടിലേയ്ക്ക് പുറപ്പെട്ടവരാണ് വാഹനത്തിലുണ്ടായിരുന്ന മലയാളികളിൽ ഏറെയും. മൂന്ന് ദിവസത്തെ അവധിയായതിനാൽ ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. എറണാകുളത്ത് ഉള്ളവർ ആയിരുന്നു കൂടുതൽ യാത്രക്കാർ — 25 പേർ. പാലക്കാട്ടേയ്ക്കുള്ള നാലുപേരും തൃശൂരിൽ ഇറങ്ങേണ്ട 19 പേരും ബസിലുണ്ടായിരുന്നു.
യാത്രക്കാരിലേറെയും ഉറക്കത്തിലായിരുന്നു. അപ്പോഴാണ് അപകടം നടന്നത്. ബുധനാ3ഴ്ച രാത്രി എറണാകുളത്തു നിന്നു പോയ ലോറിയാണ് ബസിൽ ഇടിച്ചത്. ടയർ പൊട്ടിയതിനാൽ നിയന്ത്രണം വിട്ട ലോറി വൺവേയിലൂടെ സഞ്ചരിക്കുകയായിരുന്നു ബസിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായെന്നാണ് വിവരം.
ENGLISH SUMMARY: Coimbatore accident ksrtc birthday
YOU MAY ALSO LIKE THIS VIDEO