Web Desk

കോയമ്പത്തൂർ

February 20, 2020, 11:29 am

കോയമ്പത്തൂർ അപകടം; ഡ്രൈവർ കീഴടങ്ങി, ലോറി എറണാകുളം സ്വദേശിയുടേത്

Janayugom Online

കോയമ്പത്തൂർ അവിനാശി ബസ് അപകടത്തിനിരയാക്കിയ ലോറി ഡ്രൈവർ കീഴടങ്ങി. പാലക്കാട് സ്വദേശി ഹേമരാജാണ് കീഴടങ്ങിയത്.കടവന്ത്രയിൽ പ്രവർത്തിക്കുന്ന കോസ്റ്റ ഷിപ്പിംഗ് എന്ന കമ്പനിയുടേതാണ് ലോറി. ഒരു വർഷം മുൻപ് രജിസ്റ്റർ ചെയ്ത പുതിയ ലോറി യാണ് അപകടം ഉണ്ടാക്കിയത്.

വല്ലാർപാടം ടെർമിനലിൽ നിന്നും ടൈൽ നിറച്ചു പോകുന്നതിനിടെയാണ് ലോറി അപകടത്തിൽപെട്ടത്. അപകടത്തിൽ മരിച്ച 20 പേരിൽ 11 പേരെ തിരിച്ചറിഞ്ഞു. പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഒറ്റപ്പാലം എന്നീ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് മരിച്ചവരിൽ തിരിച്ചറിഞ്ഞവരെല്ലാം. അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർ പെരുമ്പാവൂർ സ്വദേശി ഗിരീഷ് (44), കണ്ടക്ടർ പിറവം വെളിയനാട് സ്വദേശി ബൈജു (42) എന്നിവരും മരിച്ചു.

അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിലാക്കുന്നതിനും മ്യതശരീരങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനും ആവശ്യമായ സജീകരണങ്ങൾ ഏർപ്പെടുത്താൻ നടപടിസ്വീകരിക്കുമെന്ന് തമിഴ്‌നാട് ഡിജിപിയും കോയമ്പത്തൂർ സിറ്റി പോലീസ് കമ്മീഷണറും സംസ്ഥാന പോലീസ് മേധാവിക്ക് ഉറപ്പ് നല്കി. അപകടവിവരം അറിഞ്ഞയുടൻ തന്നെ സംസ്ഥാന പോലീസ് മേധാവി തമിഴ്‌നാട്ടിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഫോണിൽ സംസാരിച്ച് സഹായം അഭ്യർത്ഥിച്ചിരുന്നു. അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ സംസ്ഥാന പോലീസ് മേധാവി അനുശോചനം അറിയിച്ചു.

ENGLISH SUMMARY: Coim­bat­ore acci­dent lor­ry dri­ver surrender

YOU MAY ALSO LIKE THIS VIDEO