June 28, 2022 Tuesday

Latest News

June 28, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

അവിനാശി അപകടം; ടയർ പൊട്ടിയതല്ല, ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് റിപ്പോർട്ട്

By Janayugom Webdesk
February 21, 2020

19 പേരുടെ ജീവനെടുത്ത അപകടത്തിന് കാരണം ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണെന്ന് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. അവിനാശി ദേശീയപാതയിൽ അപകടത്തിന് കാരണം, ടയർപൊട്ടി കണ്ടെയ്നർ ലോറി പാഞ്ഞുകയറിയതാണ് എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ഇതിനുളള സാധ്യത ആദ്യം തന്നെ മോട്ടോർ വാഹന വകുപ്പ് തളളിക്കളഞ്ഞിരുന്നു. സ്ഥലത്ത് വിശദ പരിശോധനയ്ക്ക് ശേഷമാണ് ലോറി ഡ്രൈവറുടെ കൈപ്പിഴയെന്ന നിഗമനത്തിലേക്കെത്തുന്നത്. ഇറക്കമിറങ്ങി വന്ന ലോറിയുടെ ഡ്രൈവർ ഉറക്കത്തിൽപെട്ടതോടെ, വാഹനം വലതുഭാഗത്തേക്ക് നീങ്ങുകയും തുടർന്ന് ഡിവൈഡറിലേക്ക് കയറുകയും ചെയ്തു. തുടർന്ന് ടയർപൊട്ടി കണ്ടെയ്നർ എതിർവശത്തുളള ബസിലേക്ക് ഇടിച്ചുകയറി. ഇക്കാര്യങ്ങൾ വിശദമാക്കുന്ന രൂപരേഖകൾ സഹിതമാണ് എൻഫോഴ്സ്മെന് റിപ്പോർട്ട്.

പാലക്കാട് എൻഫോഴ്സമെന്റ് ആർടിഒ തയ്യാറാക്കിയ റിപ്പോർട്ട് നാളെ ഗതാഗത കമ്മീഷണർക്ക് കൈമാറും. ലോറി ഡ്രൈവർ ഹേമരാജിനെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് ഈറോഡ് പൊലീസ് കേസെടുത്തു. ഈറോഡിൽ പിടിയിലായ കണ്ടെയ്നർ ഡ്രൈവർ ഹേമരാജിനെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യ, അശ്രദ്ധയോടെ വാഹനമോടിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ENGLISH SUMMARY: Coim­bat­ore acci­dent motor vehi­cle depart­ment report

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.