പുതിയ ഒരു ജീവിതം സ്വപ്നം കണ്ടായിരുന്നു അവരുടെ യാത്ര. എന്നാൽ, ഒന്ന് ഉറക്കമുണർന്നപ്പോൾ ജീവന്റെ പതിയായ ഇഗ്‌നി റാഫേൽ ബിൻസിക്ക് ഒപ്പമില്ല. ജീവിതം കരയ്ക്കടിപ്പിക്കാനുള്ള തത്രപാടില്ലായിരുന്നു ഇരുവരും. പ്രവാസിയായ ഇഗ്‌നി പത്തു ദിവസം മുൻപാണ് നാട്ടിലെത്തിയത്. നഴ്സിംഗ് കോഴ്സ് പൂർത്തിയായ ബിൻസിയെയും കൊണ്ട് സൗദിയിലേക്ക് തിരിച്ചു പോകാനായിരുന്നു ഇഗ്‌നിയുടെ വരവ്. എന്നാൽ , തിരിച്ചു പോക്കിൽ ബിൻസിയെ ഒറ്റയ്ക്കാക്കി ഇഗ്‌നി സ്വയം യാത്രയായി.
സൗദിയിലെ ഷിപ്പിംഗ് കോർപ്പറേഷനിലായിരുന്നു ഇഗ്‍നിക്ക് ജോലി. നാല് വർഷത്തോളമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. രണ്ട് പേരും രണ്ടിടത്തായി കഴിയുകയായിരുന്നതിനാൽ, ബിൻസിക്ക് കൂടി സൗദിയിൽ ജോലി ശരിക്കാൻ ശ്രമിക്കുകയായിരുന്നു ഇഗ‍്നി. തൃശൂർ ഒലൂർ സ്വദേശികളായ ഇഗ്‌നിയും ഭാര്യയും ബെംഗളുരുവിൽ പഠിച്ച സർവകലാശാലയിൽ നിന്ന് സർട്ടിഫിക്കറ്റുകൾ വാങ്ങാനാണ് പോയത്.പഠനം പൂർത്തിയായതിന്‍റെ ഡിഗ്രി സർട്ടിഫിക്കറ്റുകളും മറ്റും വാങ്ങി, വിദേശത്തെ ഒരു ജോലിക്ക് അപേക്ഷിക്കണം. നോർക്ക വഴി അത്തരം നിയമനം ലഭിച്ചാൽ ഇഗ്‍നിയ്ക്ക് ഒപ്പം ബിൻസിക്കും പോകാം.
സർട്ടിഫിക്കറ്റും വാങ്ങി തിരികെ നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു ഇരുവരും. കെഎസ്ആർടിസി ബസ്സിന്‍റെ ഇടത് വശത്താണ് ബിൻസിയും ഇഗ്‍നിയും ഇരുന്നിരുന്നത്. ഇഗ്‍നി അപകടത്തിൽ തൽക്ഷണം മരിച്ചു. ബിൻസി ഗുരുതരമായ പരിക്കുകളോടെ അവിനാശി സർക്കാർ ആശുപത്രിയിലാണ്. തലയ്ക്കാണ് ബിൻസിക്ക് പരിക്കേറ്റിരിക്കുന്നത് എന്നാണ് വിവരം.
ENGLISH SUMMARY: Coimbatore accident story of Igni and Bincy
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.