August 11, 2022 Thursday

Related news

September 7, 2021
February 21, 2020
February 21, 2020
February 21, 2020
February 21, 2020
February 21, 2020
February 20, 2020
February 20, 2020
February 20, 2020
February 20, 2020

ബ്രേക്ക് ചെയ്യാൻ പോലും സാവകാശം കിട്ടിയില്ല…അതിനു മുന്നേ എല്ലാം കഴിഞ്ഞു

Janayugom Webdesk
തിരുപ്പൂർ
February 20, 2020 10:45 am

കോയമ്പത്തൂരിൽ കെ എസ് ആർ ടി സി ബസും ലോറിയും കൂട്ടിയിടിച്ച ഉണ്ടായ അപാകത്തിന്റെ ഞെട്ടലിലാണ് ബസ് യാത്രക്കാർ. വലിയ ശബ്ദം കേട്ടുകൊണ്ടാണ് യാത്രക്കാർ എഴുന്നേറ്റത്. ഉറക്കം എഴുനേറ്റപ്പോൾ കൂടെ യാത്ര ചെയ്തിരുന്നവരിൽ ചിലർ കൂടെ ഇല്ല. അതിന്റെ ആഘാതത്തിലാണ് യാത്രക്കർ. ബസ് ഡ്രൈവർക്ക് ഒന്ന് ബ്രേക്ക് ചെയ്യാൻ പോലും സാവകാശം ലഭിച്ചിരുന്നില്ല. അതിനു മുൻപ് തന്നെ ലോറി ഇടികുകയായിരുന്നെന്ന് അപകടത്തിൽപെട്ട ബസിൽ യാത്ര ചെയ്തിരുന്ന കൊടുങ്ങല്ലൂർ സ്വദേശി രാമചന്ദ്ര മേനോൻ.ബസിൽ പിന്നിൽ നിന്ന് മൂന്നാമത്തെ നിരയിലാണ് രാമചന്ദ്രൻ ഇരുന്നത്.

എതിർദിശയിൽ വന്ന വാഹനം പെട്ടെന്ന് ട്രാക് മാറി ഇടിച്ചു കയറുകയായിരുന്നു. അതിന്റെ ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് കരുതുന്നത്. ബസ് നല്ല വേഗത്തിലായിരുന്നു.അതുകൊണ്ട് നേരെ പോയി ഇടിച്ചു. മുന്നിലുള്ള മിക്ക നിരയും തകർന്നു പോയി. എല്ലാ സീറ്റുകളും ഇളകിത്തെറിച്ചിട്ടുണ്ട്. തലയ്ക്ക് ഇളക്കമുണ്ടായതിനാൽ സിടി സ്കാനെടുത്തു. താൻ ഇപ്പോൾ അവിനാശിയിൽ രേവതി മെഡിക്കൽ സെന്ററിൽ നിരീക്ഷണത്തിലാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY: Coim­bat­ore acci­dent trav­eller speaks

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.