April 1, 2023 Saturday

Related news

September 7, 2021
February 21, 2020
February 21, 2020
February 21, 2020
February 21, 2020
February 21, 2020
February 20, 2020
February 20, 2020
February 20, 2020
February 20, 2020

19 മനുഷ്യ ജീവനുകൾ മാത്രമല്ല, കോയമ്പത്തൂരിൽ പൊലിഞ്ഞത് ഇവരുടെ ജീവനും കൂടി

Janayugom Webdesk
അവിനാശി
February 21, 2020 2:41 pm

കോയമ്പത്തൂരിലെ കെഎസ്ആർടിസി ബസ് അപകടത്തിൽ 19 മരിച്ച മനുഷ്യ ജീവനുകൾക്കൊപ്പം പൊലിഞ്ഞത് മൂന്ന് പട്ടികുട്ടികളുടെ ജീവൻ കൂടിയാണ്. ബസിലെ യാത്രക്കാരിലാരോ കൊണ്ട് വന്നതായിരുന്നു ഇവരെ. മറ്റ്‌ യാത്രക്കാരെ പോലെ തന്നെ അപകടം നടക്കുമ്പോൾ ഇവരും നല്ല ഉറക്കത്തിലായിരുന്നു.

ജീവൻ ബാക്കിയായ ഒന്ന്‌ രക്ഷാപ്രവർത്തകർ കാണുമ്പോൾ പതുങ്ങിയിരിക്കുകയായിരുന്നു. രക്ഷാപ്രവർത്തകർ അതിനെയെടുത്ത് ബസിന് പുറത്തെത്തിച്ചപ്പോൾ എങ്ങോ ഓടി മറഞ്ഞു.വിദേശ ബ്രീഡിലുള്ള പട്ടിക്കുട്ടികളായിരുന്നു.

രണ്ട് കെ എസ് ആർ ടി സി ജീവനക്കാരടക്കം 19 മലയാളികളാണ് ഇന്നലെ കോയമ്പത്തൂരിൽ നടന്ന അപകടത്തിൽ മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു കേരളത്തെ നടുക്കിയ സംഭവം നടന്നത്.ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന കെ എസ് ആർ ടി സി വോൾവോ ബസിലേക്ക് ലോറി ഇടിച്ചു കയറുകയായിരുന്നു.

ENGLISH SUMMARY: Coim­bat­ore bus acci­dent life of three pup­pies also died

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.