ബസിൽ കയറിയ രോഗിയായ ഡോക്റ്റർക്കു ഒരു രാത്രി മുഴുവൻ കാവലിരുന്ന നന്മ നക്ഷത്രങ്ങളാണ് ഇന്ന് അപകടത്തിൽ പൊലിഞ്ഞത്. 2018 ജൂൺ മൂന്നിന് ട്രിപ്പിനിടയിൽ ഹൊസൂരിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡോക്റ്ററെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഒറ്റയ്ക്കുള്ള യാത്രക്കാരിയെ കൂട്ടിരുപ്പുകാരില്ലാതെ അഡ്മിറ്റ് ചെയ്യാൻ കഴിയില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞപ്പോൾ അനുവാദം വാങ്ങി രാത്രി ഒരു മണി മുതൽ രാവിലെ ഏഴ് വരെ ആശുപത്രിയിലിരുന്നു. ആശുപത്രിയിൽ എത്തിക്കാൻ വാഹനം വളരെ ദൂരം പിന്തിരിച്ചോടിക്കാനും ഇവർ അന്ന് തയ്യാറായിരുന്നു.
സംഭവം കഴിഞ്ഞു തിരികെ എത്തി ഒരാഴ്ചയ്ക്ക് ശേഷമാണു ഗിരീഷും, ബൈജുവും ചെയ്ത വലിയ കാര്യങ്ങൾ പുറംലോകം അറിഞ്ഞത്. അതും ആ വാഹനത്തിലുണ്ടായിരുന്നവർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചപ്പോൾ മാത്രം. പ്രളയകാലത്തും ഇരുവരും സേവനങ്ങളുമായി രംഗത്തുണ്ടായിരുന്നു.
ഗിരീഷും, ബൈജുവും ചെയ്ത നന്മയ്ക്ക് അംഗീകാരമായി എംഡിയടക്കം ആദരവിന്റെ അംഗീകാരം ഇരുവർക്കും നൽകിയിരുന്നു. ഇതിന് പുറമെ ബെംഗളൂരു മലയാളികൾ ഇരുവരേയും മനുഷ്യത്വം നിറഞ്ഞ പ്രവർത്തനങ്ങളുടെ പേരിൽ കഴിഞ്ഞ വർഷം ആദരിച്ചിരുന്നു. അതുകൊണ്ടുതന്നെ അവിനാശിയിൽ കെഎസ്ആർടിസി ബസ്സും കണ്ടെയ്‍നറും ഇടിച്ചുണ്ടായ അപകടത്തിൽ പൊലിഞ്ഞ കെഎസ്ആർടിസി ഡ്രൈവർ പെരുമ്പാവൂർ സ്വദേശി ഗിരീഷിന്റെയും കണ്ടക്ടർ പിറവം വെളിയനാട് സ്വദേശി ബൈജുവിന്റെയും വിയോഗം സഹപ്രവർത്തകരുടെ ഉള്ളുപൊള്ളിക്കുകയാണ്. എറണാകുളം കെഎസ്ആർടിസി ഡിപ്പോ മരണവീടെന്ന പോലെ നിശബ്ദമാണ് ഇന്ന്. യാന്ത്രീകമായി ജോലികളിൽ മുഴുകുമ്പോൾ ഒപ്പം തോളിൽ തട്ടി നിന്നവർ ഇനിയില്ലെന്ന തിരിച്ചറിവിന്റെ ഗദ്ഗദം അവരെ വീർപ്പ് മുട്ടിക്കുന്നു.
തിരുപ്പൂരിൽ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട കെ എസ ആർ ടി സി ജീവനക്കാരുടെ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള പോസ്റ്റർ ബസ്സുകളിൽ സഹപ്രവർത്തകൻ പതിപ്പിക്കുന്നു എറണാകുളം കെ എസ ആർ ടി സി ബസ്റ്റാന്റിൽ നിന്നുള്ള കാഴ്ച
English Summary; coimbatore ksrtc accident, byiju and gireesh
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.