കോയമ്പത്തൂരിന് സമീപം അവിനാശിയിൽ കെഎസ്ആർടിസി ബസ്സും കണ്ടെയ്നറും ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച 20 പേരിൽ 11 പേരെ തിരിച്ചറിഞ്ഞു. പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഒറ്റപ്പാലം എന്നീ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് മരിച്ചവരിൽ തിരിച്ചറിഞ്ഞവരെല്ലാം. അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർ പെരുമ്പാവൂർ സ്വദേശി ഗിരീഷ് (44), കണ്ടക്ടർ പിറവം വെളിയനാട് സ്വദേശി ബൈജു (42) എന്നിവരും മരിച്ചു.
ഗിരീഷ്, ബൈജു
അതേസമയം വാഹനാപകടത്തിൽ മരണമടഞ്ഞവരുടെ ബന്ധുക്കൾ മൃതദേഹം തിരിച്ചറിയുന്നതിനും മറ്റു നടപടികൾക്കുമായി എത്രയും വേഗം പാലക്കാട് ജില്ലാ പോലീസ് മേധാവി ശിവ വിക്രമുമായി ബന്ധപ്പെടണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. (ഫോൺ: 9497996977,9497990090, 9497962891). പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള കേരളാ പോലീസിന്റെ സംഘം ഇപ്പോൾ അവിനാശിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിലാക്കുന്നതിനും മ്യതശരീരങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനും ആവശ്യമായ സജീകരണങ്ങൾ ഏർപ്പെടുത്താൻ നടപടിസ്വീകരിക്കുമെന്ന് തമിഴ്നാട് ഡിജിപിയും കോയമ്പത്തൂർ സിറ്റി പോലീസ് കമ്മീഷണറും സംസ്ഥാന പോലീസ് മേധാവിക്ക് ഉറപ്പ് നല്കി. അപകടവിവരം അറിഞ്ഞയുടൻ തന്നെ സംസ്ഥാന പോലീസ് മേധാവി തമിഴ്നാട്ടിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഫോണിൽ സംസാരിച്ച് സഹായം അഭ്യർത്ഥിച്ചിരുന്നു. അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ സംസ്ഥാന പോലീസ് മേധാവി അനുശോചനം അറിയിച്ചു.
മരിച്ചവരുടെ മറ്റ് വിവരങ്ങൾ:
1. രാഗേഷ് (35)- പാലക്കാട്,
2. ജിസ്മോൻ ഷാജു (24) ‑തുറവൂർ
3.നസീഫ് മുഹമ്മദ് അലി(24)- തൃശ്ശൂര്‍,
4. ബൈജു (47)- അറക്കുന്നം
5. ഐശ്വര്യ (28)
6.ഇഗ്നി റാഫേൽ (39)-തൃശ്ശൂർ
7.കിരൺ കുമാർ (33)
8. ഹനീഷ് (25)- തൃശ്ശൂർ
9.ശിവകുമാർ (35)- ഒറ്റപ്പാലം
10. ഗിരീഷ് (29)- എറണാകുളം
11. റോസ്ലി — പാലക്കാട്
റിസര്‍വേഷന്‍ ചാര്‍ട്ട് പ്രകാരമുള്ള യാത്രക്കാരുടെ പേരും ഇറങ്ങേണ്ട സ്റ്റോപ്പും;
1.ഐശ്വര്യ — എറണാകുളം
2.ഗോപിക ടി.ജി. — എറണാകുളം
3.കരിഷ്മ കെ. — എറണാകുളം
4.പ്രവീണ്‍ എം.വി — എറണാകുളം
5.നസീഫ് മുഹമ്മദ് — തൃശ്ശൂര്‍
6.എംസി മാത്യു- എറണാകുളം
7.സന്തോഷ് കുമാര്‍.കെ — പാലക്കാട്
8.തങ്കച്ചന് കെ.എ- എറണാകുളം
9.രാഗേഷ് — പാലക്കാട്
10.ആര്.ദേവി ദുര്‍ഗ — എറണാകുളം
11.ജോഫി പോള്‍.സി- തൃശ്ശൂര്‍
12.അലന് സണ്ണി- തൃശ്ശൂര്‍
13.പ്രതീഷ് കുമാര്‍— പാലക്കാട്
14.സനൂപ് — എറണാകുളം
15.റോസിലി — തൃശ്ശൂര്‍
16.സോന സണ്ണി — തൃശ്ശൂര്‍
17.കിരണ്‍ കുമാര്‍ എം.എസ്- തൃശ്ശൂര്‍
18.മാനസി മണികണ്ഠന്— എറണാകുളം
19.ജോര്ദിന് പി സേവ്യര്‍ — എറണാകുളം
20.അനു മത്തായി — എറണാകുളം
21.ഹനീഷ് — തൃശ്ശൂര്‍
22.ജിസ്മോന് ഷാജു — എറണാകുളം
23.മധുസൂദന വര്‍മ — തൃശ്ശൂര്‍
24.ആന്‍ മേരി — എറണാകുളം
25.അനു കെവി — തൃശ്ശൂര്‍
26.ശിവകുമാര്‍ — പാലക്കാട്
27.ബിന്‍സി ഇഗ്നി — എറണാകുളം
28.ഇഗ്നി റാഫേല്‍ ‑എറണാകുളം
29.ബിനു ബൈജു — എറണാകുളം
30.യേശുദാസ് കെ.ഡി — തൃശ്ശൂര്‍
31.ജിജേഷ് മോഹന്‍ദാസ് — തൃശ്ശൂര്‍
32.ശിവശങ്കര്‍.പി — എറണാകുളം
33.ജെമിന് ജോര്‍ജ് ജോസ് — എറണാകുളം
34.ജോസ്കുട്ടി ജോസ് — എറണാകുളം
35.അജയ് സന്തോഷ് — തൃശ്ശൂര്‍
36.തോംസണ്‍ ഡേവിസ് — തൃശ്ശൂര്‍
37.രാമചന്ദ്രന്— തൃശ്ശൂര്‍
38.മാരിയപ്പന് — തൃശ്ശൂര്‍
39.ഇഗ്നേഷ്യസ് തോമസ് — തൃശ്ശൂര്‍
40.റാസി സേട്ട് — എറണാകുളം
41.അലെന്‍ ചാള്‍സ് — എറണാകുളം
42.വിനോദ് — തൃശ്ശൂര്‍
43എസ്.എ.മാലവാഡ്- എറണാകുളം
44.നിബിന് ബേബി — എറണാകുളം
45.ഡേമന്സി റബേറ — എറണാകുളം
46.ക്രിസ്റ്റോ ചിറക്കേക്കാരന്‍ — എറണാകുളം
47.അഖില്‍ — തൃശ്ശൂര്‍
48.ശ്രീലക്ഷ്മി മേനോന് — തൃശ്ശൂര്‍
ബാംഗ്ലൂര്‍ മുതല്‍ എറണാകുളം — യാത്രക്കാര്‍ 25 പേര് — സീറ്റുനമ്പര്‍ (8,44,45,46,40,43,32,34,22,24,41,33,27,28,4,14,18,3,29,10,1,19,20,6,2)
ബാംഗ്ലൂര്‍ മുതല്‍ പാലക്കാട്- യാത്രക്കാര്‍ 4 പേര് — സീറ്റുനമ്പര്‍ (7,9,13,26)
ബാംഗ്ലൂര്‍ മുതല്‍ തൃശ്ശൂര്‍ — യാത്രക്കാര്‍ 19 പേര് — സീറ്റുനമ്പര്‍(42,12,15,16,36,48,21,47,11,38,30,39,5,35,17,37,25,31,23)
English Summary; coimbatore ksrtc accident, identifying dead bodies
YOU MAY ALSO LIKE THIS VIDEO