24 April 2024, Wednesday

Related news

February 26, 2024
January 5, 2024
November 19, 2023
November 1, 2023
November 1, 2023
September 14, 2023
August 9, 2023
June 28, 2023
April 25, 2023
April 10, 2023

കോയമ്പത്തൂര്‍-മംഗളൂരു സ്ഫോടനകേസ്: കേരളത്തിലും എന്‍ഐഎ റെയ്ഡ്

Janayugom Webdesk
ന്യൂഡല്‍ഹി
February 15, 2023 1:11 pm

കോയമ്പത്തൂര്‍-മംഗളൂരു സ്‌ഫോടനക്കേസുകളുമായി ബന്ധപ്പെട്ട് മൂന്ന് സംസ്ഥാനങ്ങളില്‍ ഒരേ സമയം എന്‍ഐഎ റെയ്ഡ് .കേരളം കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വിവധി കേന്ദ്രങ്ങളിലാണ് ഇന്ന് രാവിലെ മുതല്‍ പരിശോധന പുരോഗമിക്കുന്നത്.

2022 ഒക്ടോബര്‍ 23ന് തമിഴ്നാട്ടിലെ കോയമ്പത്തൂരിലും 2022 നവംബര്‍ 19ന് കര്‍ണാടകയിലെ മംഗളൂരുവിലും നടന്ന സ്ഫോടനങ്ങളുമായി ബന്ധപ്പെട്ടാണ് എന്‍ഐഎ റെയ്ഡുകള്‍.കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷാ മുബിന്റെ ഭാര്യയുടെയും മംഗളൂരു-കോയമ്പത്തൂര്‍ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ പ്രതികളുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. കേരളത്തില്‍ ആലുവ, മട്ടാഞ്ചേരി, പറവൂര്‍ എന്നിവിടങ്ങളിലാണ് പരിശോധന.

മംഗളൂരു സ്‌ഫോടനക്കേസിലെ പ്രധാന പ്രതി ഷാരിഖ് സന്ദര്‍ശിച്ച സ്ഥലങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടത്തുന്നത്.ചെന്നൈ, കോയമ്പത്തൂര്‍, നാഗപട്ടണം, തിരുനെല്‍വേലി ജില്ലകളിലെ വിവിധ ഇടങ്ങളിലാണ് തമിഴ്നാട്ടില്‍ റെയ്ഡുകള്‍ നടക്കുന്നത്. ആകെ 60 സ്ഥലങ്ങളില്‍ റെയ്ഡ് നടക്കുന്നതായി ഒരു ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.കോയമ്പത്തൂര്‍ ഉക്കടത്തെ കോട്ട ഈശ്വരന്‍ ക്ഷേത്രത്തിന് മുന്നില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23നാണ് സിലിണ്ടര്‍ സ്‌ഫോടനം നടന്നത്.

ഇതില്‍ ജമേഷ മുബിന്‍ എന്നയാള്‍ കൊല്ലപ്പെട്ടിരുന്നു. ഇയാള്‍ ചാവേറായി സ്‌ഫോടനം നടത്തിയതിന് തെളിവുകള്‍ ലഭിച്ചതായി എന്‍ഐഎ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം നവംബര്‍ 19ന് മംഗളൂരുവില്‍ നടന്ന സ്ഫോടനത്തില്‍ മുഖ്യപ്രതി ഷാരിഖ് ഉള്‍പ്പടെ രണ്ട് പേര്‍ക്കാണ് പരുക്കേറ്റത്. വയറുകള്‍ ഘടിപ്പിച്ച് പ്രഷര്‍ കുക്കറും കത്തിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് റെസിസ്റ്റന്‍സ് കൗണ്‍സില്‍ ഈ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം എറ്റെടുത്തിരുന്നു. 

Eng­lish Summary:
Coim­bat­ore-Man­ga­lore blast case: NIA raid in Ker­ala too

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.