കൊല്ലം ഓച്ചിറയിൽ കയർ ഫാക്ടറിയിൽ വൻ തീപിടുത്തം. വാഹനമടക്കം കത്തിനശിച്ചു. ആലുംപീടികയിൽ രാജൻ്റെ ഉടമസ്ഥതയിലുള്ള ഓച്ചിറ നിവാസ് കയർഫാക്ടറിയ്ക്കാണ് തീപിടിച്ചത്. അപകടകാരണം വ്യക്തമല്ല.
ഇന്നലെ അർധ രാത്രിയോടെയായിരുന്നു അപകടം ഉണ്ടായത്.
തീപിടുത്തിൽ ഫാക്ടറിയും ഫാക്ടറി വളപ്പിൽ ലോഡ് കയറ്റിയിട്ടിരുന്ന വാഹനവും പൂർണ്ണമായും കത്തിനശിച്ചു. കായംകുളം, ഓച്ചിറ നിലയങ്ങളിലെ അഗ്നിശമന സേനകളും നാട്ടുകാരും പൊലീസും ഒന്നര മണിക്കൂറിലേറെ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അമ്പത് ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.
english summary ; Coir factory on fire in Ochira, Kollam; The vehicle also caught fire
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.