June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

കയർ വ്യവസായ മേഖല പുതിയ ഉണർവിലേക്ക്

By Janayugom Webdesk
February 9, 2020

സംസ്ഥാനത്തെ കയർ വ്യവസായ മേഖല പുതിയ ഉണർവിലേക്ക്. സംസ്ഥാന ബജറ്റിൽ നിരവധി പദ്ധതികളുടെ പ്രഖ്യാപനത്തോടെ ഏറെ പ്രതീക്ഷയിലാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർ‍ത്തിക്കുന്നവർ. 2015–16 ൽ 10000 ടണ്ണിൽ താഴെയായിരുന്നു കയർ ഉൽപ്പാദനം. 2020–21ൽ 40000 ടണ്ണാണ് ലക്ഷ്യമിടുന്നത്. ഇതിന് ആവശ്യമായ ചകിരിയുടെ സിംഹപങ്കും കേരളത്തിൽ തന്നെയായിരിക്കും ഉൽപ്പാദിപ്പിക്കുകയെന്നതും ശ്രദ്ധേയമാണ്. ഈ കയർ പരമ്പരാഗത കയർ ഉൽപ്പന്നങ്ങളോ ജിയോടെക്സ്റ്റയിൽസായോ മാറ്റും. 400 യന്ത്രമില്ലുകൾ, 2000 ഓട്ടോമാറ്റിക് സ്പിന്നിംഗ് യന്ത്രങ്ങൾ, 200 ഓട്ടോമാറ്റിക് ജിയോടെക്സ്റ്റയിൽ ലൂമുകൾ എന്നിവ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്.

കയർ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ കൊക്കോ ലോഗ് നിർമ്മാണ ഫാക്ടറിയും റബ്ബറസൈ്ഡ് മാട്രസ് നിർമ്മാണ ഫാക്ടറിയും യന്ത്രവൽകൃത ജിയോടെക്സ്റ്റയിൽസ് ഫാക്ടറിയും ആരംഭിക്കുമെന്നും ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കിയിരുന്നു. കയർഫെഡ് പ്ലാസ്റ്റിക്കിനു പകരം കയറിന്റെ മൾച്ചിംഗ് ഷീറ്റ് നിർമ്മിക്കുന്നതിനുള്ള ഫാക്ടറിയും ആരംഭിക്കും. ഫോമാറ്റിംഗ്സിലെ കയർ കോമ്പോസിറ്റ് ഫാക്ടറിയിൽ മൂന്നുതരം ഉൽപ്പന്നങ്ങളാണ് ഉൽപ്പാദിപ്പിക്കുക. 20 ശതമാനം മാത്രം റക്സിൻ ഉപയോഗിച്ചുകൊണ്ടുള്ള കയർ ബോർഡുകൾ, കയറും പനമ്പും ഉപയോഗിച്ചുകൊണ്ടുള്ള ബോർഡുകൾ, ചകിരിച്ചോറ് ഉപയോഗിച്ചുകൊണ്ടുള്ള ബോർഡുകൾ എന്നിവയാണവ. ഡച്ച് പ്ലാന്റിൻ എന്ന ബഹുരാഷ്ട്ര കമ്പനി വാളയാറിൽ ഒരു ചകിരിച്ചോർ പ്രോസസ്സിംഗ് കമ്പനി ആരംഭിക്കുന്നതിനും ധാരണയായിട്ടുണ്ട്.

ഇന്ത്യൻ നഗരങ്ങളിലേയ്ക്കുള്ള ചകിരിച്ചോറ് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് സേവനം ലഭ്യമാക്കുന്നതിനുള്ള സർവ്വീസ് സെന്ററായി കയർഫെഡ് പ്രവർത്തിക്കും. എൻസിആർഎംഐയുടേതാണ് സാങ്കേതികവിദ്യ. ജിയോടെക്സ്റ്റയിൽസ് സപ്ലൈ ചെയ്യുന്നതിന് യുവ എഞ്ചിനീയർമാരുടെ നേതൃത്വത്തിൽ 25 സ്റ്റാർട്ട്അപ്പുകൾ സ്ഥാപിക്കും. യന്ത്രവൽക്കരണം പരമ്പരാഗത മേഖലയിലെ തൊഴിലാളികളെയോ തൊഴിലിനെയോ ബാധിക്കില്ലെന്നും ധനമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. അവരുടെ ഉൽപ്പാദനം മിനിമംകൂലി ഉറപ്പുവരുത്തുന്ന വിലയ്ക്ക് സർക്കാർ സംഭരിക്കുകയും സബ്സിഡി നൽകി വിപണനം ചെയ്യുകയും ചെയ്യും. തൊഴിലാളികൾക്കൊപ്പം തന്നെ സർക്കാർ ഉണ്ടെന്ന് ഉറപ്പിക്കുകയും ചെയ്യുന്നുണ്ട് ബജറ്റ്. കയർപിരി സംഘങ്ങളിലെ തൊഴിലാളിയുടെ ശരാശരി വാർഷിക വരുമാനം 2015–16ൽ 13000 രൂപയായിരുന്നെങ്കിൽ 2020–21ൽ ഇത് 50000 രൂപയ്ക്ക് മുകളിലായി ഉയർത്തുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

യന്ത്രവൽകൃത മേഖലയിലെ തൊഴിലാളികൾക്ക് പ്രതിദിനം 600 രൂപയെങ്കിലും വരുമാനം ഉറപ്പുവരുത്തും. 2020- 21ൽ 112 കോടി രൂപയാണ് പദ്ധതിയിൽ വകയിരുത്തിയിട്ടുള്ളത്. ഇതിനുപുറമേ 130 കോടി രൂപ എൻസിഡിസി സഹായത്തോടെ ചെലവഴിക്കാനും ഉദ്ദേശിക്കുന്നുണ്ട്. 10 കയർ ക്ലസ്റ്ററുകൾ ആരംഭിക്കുന്നതിന് 50 കോടി രൂപ കയർ ബോർഡിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ടെന്നും ബജറ്റിൽ വ്യക്തമാക്കിയിരുന്നു. റിമോട്ട് പദ്ധതിയിൽ 70കളിൽ വായ്പയെടുത്ത ചെറുകിട ഉൽപ്പാദകരുടെ കുടിശിക ഒറ്റത്തവണ തീർപ്പാക്കുന്നതിനും സംഘങ്ങളുടെ ജില്ലാ ബാങ്കുകളിൽ ഉണ്ടായിരുന്ന വായ്പാ കുടിശിക തീർപ്പാക്കുന്നതിനും ജീവനക്കാരുടെ ഗ്രാറ്റുവിറ്റി, പെൻഷൻ ഫണ്ട് ഡെപ്പോസിറ്റ്, വൈദ്യുതി കുടിശിക എന്നിവയ്ക്കുവേണ്ടി 25 കോടി രൂപ അധികമായി വകയിരുത്തുകയും ചെയ്തിട്ടുണ്ട്.

Eng­lish Sum­ma­ry: Coir Indus­try Rises

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.