Web Desk

ന്യുഡൽഹി:

January 25, 2021, 8:10 pm

ഡൽഹിയിൽ ശീതക്കാറ്റിന് സാധ്യത

Janayugom Online

അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ‍‍‍‍ഡൽഹിയിൽ ശീതക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ഈ ദിവസങ്ങളിൽ ശക്തമായ മഞ്ഞ് വീഴ്ച്ചക്ക് സാധ്യതയുള്ളതായും പ്രാദേശിക കാലാവസ്ഥാ പ്രവചന കേന്ദ്രത്തിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
തിങ്കളാഴ്ച ഏറ്റവും കുറഞ്ഞ താപനില 7.8 ഡിഗ്രി സെൽഷ്യസും. ഞായറാഴ്ച ഡൽഹിയിലെ ഏറ്റവും താഴ്ന്ന താപനില 15 ഡിഗ്രി സെൽഷ്യസുമായിരുന്നു.
അതേസമയം, ഉച്ചയോടെ ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം വളരെ മോശം നിലവാരത്തിലാണെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. വായുവിന്റെ ഗുണനിലവാര സൂചിക മൂല്യം 330 ആയിരുന്നു. ഉത്തരേന്ത്യയുടെ മറ്റു പല ഭാഗങ്ങളിലും തിങ്കളാഴ്ച താപനില കുറയുകയും മൂടൽ മഞ്ഞ് വ്യാപകമായി അനുഭവപ്പെടുകയും ചെയ്തിരുന്നു.

ENGLISH SUMMARY: COLD WAVE IN DELHI

YOU MAY ALSO LIKE THIS VIDEO