ആലപ്പുഴ നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽനിന്ന് ചൊവ്വാഴ്ച(ജൂലൈ 6) ശേഖരിച്ച് ജില്ല പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധനയ്ക്കു നൽകിയ വെള്ളത്തിൽ 180/100 മില്ലീലിറ്റർ എന്ന തോതിൽ കോളിഫോം ബാക്ടീരിയ കണ്ടെത്തിയതായി ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.
കുടിക്കാനുള്ള വെള്ളം അഞ്ചുമിനിട്ട് നന്നായി തിളപ്പിച്ചശേഷം മാത്രമേ ഉപയോഗിക്കാവൂ. വാർഡുതല പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ആരോഗ്യശുചിത്വസമിതി യോഗങ്ങൾ നടത്തി. നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽനിന്ന് 24 മണിക്കൂറിനിടെ 39 പേർ വയറിളക്കം, ഛർദ്ദി രോഗലക്ഷണങ്ങളോടു കൂടി ജനറൽ, സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രികളിൽ ചികിത്സതേടി. ആർക്കും കിടത്തിച്ചികിത്സ നൽകേണ്ടിവന്നിട്ടില്ലെന്നും ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.
English summary:Coliform Bacteria in water
You may also like this video: