19 April 2024, Friday

പെ​ൺ​കു​ട്ടി​യു​മാ​യി ബൈ​ക്ക് റേ​സിം​ഗ്: യു​വാ​വി​നെ നാ​ട്ടു​കാ​ർ പഞ്ഞിക്കിട്ടു

Janayugom Webdesk
തൃ​ശൂ​ർ
January 19, 2022 5:11 pm

തൃശ്ശൂരില്‍ നടു റോഡില്‍ ബെെക്ക് അഭ്യാസം നടത്തിയ വി​ദ്യാ​ർ​ഥിയെ നാട്ടുകാര്‍ മര്‍ദ്ദിച്ചു . തൃ​ശൂ​ര്‍ ചേ​ത​ന കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ര്‍​ഥി അ​മ​ലി​നാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ വൈകീട്ടാണ് സംഭവം. റേ​സിം​ഗി​നി​ടെ ബൈ​ക്കി​ന്‍റെ മു​ൻ​ഭാ​ഗം ഉ​യ​ർ​ത്താ​ൻ ശ്ര​മി​ച്ച​പ്പോ​ൾ കൂടെ ഉണ്ടായിരുന്ന പെണ്‍കുട്ടി തെറിച്ച് വീഴുകയായിരുന്നു. 

ഇ​തോ​ടെ നാ​ട്ടു​കാ​ർ ഒ​ത്തു​കൂ​ടി അ​മ​ലി​നെ ചോ​ദ്യം ചെ​യ്തു. ഇതിനിടെ, അ​മ​ൽ നാ​ട്ടു​കാ​ർ​ക്കു നേ​രെ തി​രി​യു​ക​യും ക​യ​ർ​ക്കു​ക​യു​മാ​യി​രു​ന്നു. നാട്ടുകാർ പ്രകോപിതരായതോടെ അമലിനു മർദനമേൽക്കുകയായിരുന്നു. 

മ​ർ​ദ​ന​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഒരാൾ ക​ല്ലു​കൊ​ണ്ട് അ​മ​ലി​നെ ത​ലയ്ക്ക​ടി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ണ്. സം​ഭ​വ​ത്തി​ൽ ഒ​ല്ലൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. നാ​ട്ടു​കാ​രി​ൽ ഒ​രാ​ളു​ടെ പ​രാ​തി​യി​ൽ അ​മ​ലി​നെ​തി​രേ​യും കേസെടുത്തിട്ടുണ്ട്.
Eng­lish sum­ma­ry; col­lage stu­dent attacked in Trissure
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.