Web Desk

January 03, 2020, 8:59 pm

സൗജന്യ ഡയാലിസിസ് ചികിത്സാ പദ്ധതി: 1.7 കോടി രൂപ സമാഹരിച്ചു

Janayugom Online

ഫറോക്ക്: ബേപ്പൂർ മണ്ഡലം ഡെവലപ്മെന്റ് മിഷൻ ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യ ഡയലിസിസ് ചികിത്സാ പദ്ധതിക്കു വേണ്ടി നടത്തിയ അഞ്ചാം ഘട്ട ധനസമാഹരണത്തിൽ 1. 7 കോടി രൂപ ലഭിച്ചതായി ചെയർമാൻ വി കെ സി മമ്മദ് കോയ എം എൽ എ യും കൺവിനർ കെ ഗംഗാധരനും പത്രക്കുറിപ്പിൽ അറിയിച്ചു. സാന്ത്വനമേകാൻ കൈകോർക്കാമെന്ന സന്ദേശവുമായി പൊതു പ്രവർത്തകർ നവംബർ 17-ാം തീയതി ബേപ്പൂർ മണ്ഡലത്തിലെയും ഒളവണ്ണ പഞ്ചായത്തിലെയും ഭവനങ്ങൾ സന്ദർശിച്ചിച്ചാണ് സൗജന്യ ചികിത്സാ പദ്ധതിക്കു വേണ്ടി ഫണ്ട് സമാഹരിച്ചത്.

ഓരോ പ്രദേശത്തു നിന്നും ലഭിച്ച സംഖ്യ: ഒളവണ്ണ: 25,6 3000, ബേപ്പൂർ: 16,524 42 , കടലുണ്ടി : 15,59076 , രാമനാട്ടുകര: 10,42264, ഫറോക്ക്: 16,84010, ചെറുവണ്ണൂർ — നല്ലളം: 21,53962, നേരിട്ടു ലഭിച്ചത്: 90000. ബേപ്പൂർ മണ്ഡലത്തിൽ നിന്നും ഒളവണ്ണ പഞ്ചായത്തിൽ നിന്നുമായി ആകെ 1,0744754 രൂപയാണ് ലഭിച്ചത്. ധനസമാഹരണം വിജയിപ്പിക്കുന്നതിന് സഹകരിച്ച എല്ലാവരോടും ഭാരവാഹികൾ നന്ദി അറിയിച്ചു.

Eng­lish sum­ma­ry: col­lect­ed 1.7 crore rupees for dialisis

‘you may also like this video’