14 September 2024, Saturday
KSFE Galaxy Chits Banner 2

Related news

September 11, 2024
September 11, 2024
September 10, 2024
September 9, 2024
September 8, 2024
September 7, 2024
September 5, 2024
September 5, 2024
September 2, 2024
September 1, 2024

വാഹനങ്ങൾ തടഞ്ഞ് പണപ്പിരിവ്; പൊലീസ് സംഘത്തിന് നേരെയും ആക്രമണം

Janayugom Webdesk
കോഴിക്കോട്
December 26, 2023 8:20 pm

വാഹനങ്ങൾ തടഞ്ഞ് പണപ്പിരിവ് നടത്തിയ സംഘം തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. കഴിഞ്ഞ ദിവസം രാത്രി കാക്കൂർ ചേളന്നൂരിലാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്. സംഘത്തിന്റെ ആക്രമണത്തിൽ കാക്കൂർ എസ്ഐ അബ്ദുൾ സലാം ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പൊലീസ് ജീപ്പിന് നേരെയും സംഘം ആക്രമണം നടത്തി. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യ ലഹരിയിലായിരുന്ന ഒരു സംഘം യുവാക്കളാണ് രാത്രി റോഡിൽ വാഹനങ്ങൾ തടഞ്ഞുനിര്‍ത്തി പണപ്പിരിവ് നടത്തിയത്. പണം നൽകാൻ തയ്യാറാകാത്തവരെ സംഘം അസഭ്യം പറഞ്ഞു. 

നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘത്തെ യുവാക്കൾ ആക്രമിക്കുകയായിരുന്നു. പൊലീസ് വാഹനത്തിന്റെ ചില്ലും വയർലെസ് സെറ്റിന്റെ ആന്റിനയും സംഘം തകർത്തു. ഒടുവിൽ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് പ്രതികളെ കീഴടക്കിയത്. ചേളന്നൂർ കണ്ണങ്കര സ്വദേശികളായ കെ എൻ സുബിൻ, ഇ എം റിജീഷ്, വെസ്റ്റ് ഹിൽ സ്വദേശി ഇ കെ അജേഷ്, ഇരുവള്ളൂർ സ്വദേശി കെ എം അതുൽ എന്നിവരാണ് പിടിയിലായത്. പ്രതികളുടെ ആക്രമണത്തിൽ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലാണ്. 

Eng­lish Summary;Collection of mon­ey by impound­ing vehi­cles; Attack on the police
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.