Web Desk

പുതുച്ചേരി

January 28, 2021, 11:02 am

പുതുച്ചേരിയില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി; 13 നേതാക്കള്‍ ബിജെപിയില്‍ ചേരും

Janayugom Online

പുതുച്ചേരിയില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി. 13 നേതാക്കള്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരും. അഞ്ച് സംസ്ഥാന ജനറൽ സെക്രട്ടറിമാർ, മുൻ എംഎൽഎ ഉൾപ്പടെയാണ് രാജി വെച്ചത്. ഇവര്‍ ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തി.

നേരത്തെ തന്നെ പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി മുന്‍ പാര്‍ട്ടി അധ്യക്ഷനും മന്ത്രിയുമായ നമശിവായം രാജിവെച്ചിരുന്നു. നമശിവായത്തിനൊപ്പം എംഎല്‍എ ദീപാഞ്ജ്ജനും രാജി വെച്ചിരുന്നു. കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചാല്‍ സര്‍ക്കാര്‍ വീഴുന്ന സ്ഥിതിയാണ് നിലവില്‍. മുഖ്യമന്ത്രി നാരായണസ്വാമിയുമായി സീറ്റ് വിഭജനത്തിന്റെ പേരിൽ ഭിന്നത രൂക്ഷമായതിനിടെയാണ് മന്ത്രി കോണ്‍ഗ്രസ് നേതൃത്വത്തിനും മന്ത്രി സഭയ്ക്കുമെതിരെ തിരിഞ്ഞത്.

Eng­lish sum­ma­ry; Col­lec­tive res­ig­na­tion in Puducher­ry Congress
You may also like this video;