പുല്ലുവിളയില്‍ ആരോഗ്യപ്രവര്‍ത്തകരെ അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി; കളക്ടര്‍ പൊലീസിന് നിര്‍ദേശം നല്‍കി

Web Desk

തിരുവനന്തപുരം

Posted on August 09, 2020, 7:09 pm

കോവിഡ് സമൂഹ വ്യാപനം നടന്ന തിരുവനന്തപുരം പുല്ലുവിളയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ നടന്ന അക്രമത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.

അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും മനോവീര്യം തകര്‍ക്കുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.

പ്രദേശവാസികള്‍ ഉന്നയിക്കുന്ന ന്യാമായ ഏത് ആവശ്യത്തിനും ഇടപെടാനും പരിഹരിക്കാനും ജില്ലാ ഭരണകൂടം തയ്യാറാണ്. മേഖലയിലെ ജനങ്ങള്‍ സര്‍ക്കാര്‍ നടപടികളോട് പൂര്‍ണാമായും സഹകരിക്കുന്നണ്ട്. പ്രദേശവാസികളായവരുടെ ആത്മാഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് അടുത്തിടെ ചിലരുടെ നേതൃത്വത്തില്‍ ഉണ്ടായത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി യോഗം വിളിക്കാന്‍ എഡിഎമ്മിനെ ചുമതലപ്പെടുത്തി. മത്സ്യത്തൊഴിലാളികളുടെ ദുരിതം പരിഹരിക്കാന്‍ ജില്ലാ ഭരണകൂടെ ശ്രദ്ധവെയ്ക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.

പുല്ലുവിളയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞവരെ നാട്ടുകാര്‍ അക്രമിച്ചതായി രാവിലെ പരാതി പോലീസിന് ലഭിച്ചിരുന്നു.

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 292 പേര്‍ക്ക് ോ കോവിഡ് സ്ഥിരീകരിച്ചു. 281 പേര്‍ സമ്പര്‍ക്കരോഗികളാണ്. 101 പേര്‍ രോഗമുക്തി നേടി.

Eng­lish sum­ma­ry: col­lec­tor orders to take action

You may also like this video: