October 6, 2022 Thursday

ഒരാനപ്പുറത്തും പൂരം വേണ്ട; പാറമേക്കാവ് ദേവസ്വത്തിന്റെ ആവശ്യം തള്ളി ജില്ലാ കളക്ടർ

Janayugom Webdesk
തൃശൂർ
April 30, 2020 4:19 pm

തൃശൂർ പൂരം ചടങ്ങുകൾ ഒരു ആനയുടെ പുറത്ത് നടത്താൻ അനുമതി തേടി പാറമേക്കാവ് ദേവസ്വം ബോർഡ് നൽകിയ കത്ത് ജില്ലാ ഭരണകൂടം തള്ളി. അഞ്ചു ആളുകളെ മാത്രം ഉപയോഗിച്ച് ഒരാനപ്പുറത്ത് പൂരം നടത്തണമെന്ന ആവശ്യമാണ് തള്ളിയത്. മുൻപ് പൂരം മുടങ്ങിയപ്പോഴും ഒരാനപ്പുറത്ത് ചടങ്ങ് നടത്തിയിട്ടുണ്ടെന്നായിരുന്നു ദേവസ്വത്തിന്റെ വിശദീകരണം.

കോവിഡ് മുക്തമായ ജില്ലാ എന്ന പരിഗണനയുടെ പുറത്ത് ഇളവ് വേണമെന്നായിരുന്നു ദേവസ്വത്തിന്റെ നിലപാട്. ആനപ്പുറത്ത് എഴുന്നെള്ളിപ്പുണ്ടായാൽ ആളുകൾ നിയന്ത്രണം ലംഘിച്ച് എത്തിച്ചേരുമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് പാറമേക്കാവ് ദേവസ്വത്തിന്റെ ആവശ്യം തള്ളിയത്. ലോക് ഡൗൺ അവസാനിക്കുന്നതിന്റെ തലേ ദിവസമായ മെയ് രണ്ടിനാണ് തൃശൂർ പൂരം.

ENGLISH SUMMARY: col­lec­tor reject­ed the need of para­mekkav devaswam

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.