29 March 2024, Friday

Related news

November 16, 2023
September 7, 2023
March 9, 2023
March 8, 2023
February 1, 2023
August 4, 2022
July 24, 2022
May 19, 2022
August 11, 2021

പൊങ്ങനാംതോട് കൈയേറ്റം ഒഴിപ്പിച്ച് മാലിന്യമുക്തമാക്കല്‍: ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു

Janayugom Webdesk
പത്തനംതിട്ട
August 11, 2021 4:31 pm

കോഴഞ്ചേരി പഞ്ചായത്തിലെ പൊങ്ങനാംതോട് കൈയേറ്റം ഒഴിപ്പിച്ച് മാലിന്യമുക്തമാക്കി മാറ്റുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരമാണ് സന്ദര്‍ശനം.

തോടിന്റെ സ്ഥലത്തുണ്ടായ വന്‍തോതിലുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് റവന്യൂ റെക്കോര്‍ഡിലെ വീതി തിട്ടപ്പെടുത്തി തദ്ദേശ ഭരണസ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ ജനകീയ പങ്കാളിത്തത്തോടെ പൊങ്ങനാംതോട് ശുചീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും പമ്പാ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.

പൊങ്ങനാംതോട് മാലിന്യപ്രശ്നം പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും തോട്ടിലേക്ക് മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്നും മാലിന്യപ്രശ്നം, കൈയേറ്റം തുടങ്ങിയവയെക്കുറിച്ച് വിശദമായ പഠനം നടത്തിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

കോഴഞ്ചേരി പഞ്ചായത്തിലെ ഒന്ന്, അഞ്ച്, പതിമൂന്ന് വാര്‍ഡുകളിലൂടെ ഒഴുകുന്ന പൊങ്ങനാംതോട് പമ്പാനദിയിലാണ് അവസാനിക്കുന്നത്. മൈനര്‍ ഇറിഗേഷന്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടെ ചില സ്ഥലങ്ങളില്‍ തോട്ടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തിരുന്നു.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.