ഫെബ്രുവരി 14 വെള്ളിയാഴ്ച മുതൽ കാണാതായ ഫോർട്ട്വാലി സ്റ്റേറ്റ് യൂണിവേഴ്സിറ്റി സീനിയർ വിദ്യാർഥിനി അനിത്ര ഗുനിന്റെ (23) മൃതദേഹം ത്രോഫോർട്ട് കൗണ്ടി റോഡിൽ മരങ്ങൾ തിങ്ങിനിറഞ്ഞു നിൽക്കുന്ന സ്ഥലത്തു നിന്നും കണ്ടെത്തി. ചുള്ളുകമ്പുകൾ കൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹമെന്ന് ഫോർട്ട്വാലി പോലീസ് പറഞ്ഞു. കഴിഞ്ഞ 18 ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് അനിത്രയുടെ കാമുകൻ ഡിമാർക്കസ് ലിറ്റിലിനെ (23) പൊലീസ് അറസ്റ്റ് ചെയ്തു.
സൗത്ത് ഫൾട്ടൺ കൗണ്ടി വെസ്റ്റ് ലേക്ക് ഹൈസ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തീകരിച്ച്, അഗ്രികൾച്ചർ മേജറായി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ബിരുദപഠനം നടത്തിവരികയായിരുന്നു അനിത്ര. ലോക പ്രണയദിനത്തിലാണ് അവസാനമായി അനിത്ര ആശംസകൾ അറിയിച്ചത്. പിതാവിന് ദിവസത്തിൽ ഇടയ്ക്കിടെ ഫോൺ സന്ദേശം അയക്കുന്ന പതിവുള്ള അനിത്രയുടെ സന്ദേശം ഏറെ നേരമായിട്ടും ലഭിക്കാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അനിത്രയുടെ മരണത്തെകുറിച്ച് പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.