പ്രണയ ബന്ധത്തില്‍ നിന്ന് അകന്നു: കോളജ് അധ്യാപികയെ കാമുകന്‍ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി

Web Desk

മുബൈ

Posted on February 04, 2020, 12:18 pm

പ്രണയ ബന്ധത്തില്‍ നിന്ന് അകന്നതിന്റെ പ്രതികാരത്തില്‍ കോളജ് അധ്യാപികയെ കാമുകന്‍ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി. 25കാരിയായ അധ്യാപിക ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലാണ്. വിവാഹിതനും ഏഴു മാസം പ്രായമുള്ള കുഞ്ഞിന്റെ പിതാവുമായ വികേഷ് നഗ്രാലെ (27) യാണ് അധ്യാപികയെ തീ കൊളുത്തിയത്. ആക്രമണം കഴിഞ്ഞ് കടന്നുകളഞ്ഞ ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാവിലെ ഏഴരയ്ക്ക് വാര്‍ധയിലെ ഹിഗന്‍ഘട്ടില്‍ ബസിറങ്ങി അധ്യാപിക കോളജിലേക്ക് നടന്നുപോകവെ ബൈക്കിലെത്തിയ യുവാവ് പെട്രോളുമായി പാഞ്ഞടുക്കുകയായിരുന്നു. ഏറെക്കാലം അടുപ്പത്തിലായിരുന്നു ഇരുവരും. എന്നാല്‍ കുറച്ചു നാളായി അധ്യാപിക ഇയാളില്‍ നിന്ന് അകന്നിരുന്നു. ഇതിന്‌റെ പ്രതികാരമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. വികേഷിന്‍റെ ശല്യത്തെ തുടര്‍ന്ന് അധ്യാപികയുടെ ഭര്‍ത്താവ് കഴിഞ്ഞ വര്‍ഷം വിവാഹമോചനം നേടിയിരുന്നു.

col­lege teacher set ablaze by her stalk­er

YOU MAY ALSO LIKE THIS VIDEO