പട്ടാപ്പകല്‍ നടുറോഡില്‍ കോളജിന് മുമ്പില്‍ വച്ച് കോളജ് അധ്യാപികയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം. ഗുരുതരമായി പൊളളലേറ്റ 25കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി ബികേഷ് നഗ്രല(27) എന്ന ആളെ പിടികൂടിയതായി പൊലീസ് പറയുന്നു. കൊലപാതകശ്രമത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.മഹാരാഷ്ട്ര വിദര്‍ഭ ഹിഗന്ഘട്ട് ജില്ലയില്‍ ഇന്ന് രാവിലെയാണ് സംഭവം. തിരക്ക് നിറഞ്ഞ റോഡില്‍ തന്റെ കോളജിന് മുമ്പില്‍ വച്ചാണ് അധ്യാപികയായ അന്‍കിതയ്ക്ക് നേരെ വധശ്രമം നടന്നത്. വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
നഗ്രല വിവാഹിതനാണ്. അന്‍കിതയുടെ പിന്നാലെ ബൈക്കില്‍ എത്തിയ നഗ്രല ആക്രമണം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു. പ്രദേശത്ത് ഉണ്ടായിരുന്നവരും പൊലീസും ചേര്‍ന്നാണ് തീ അണച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.അന്‍കിതയുടെ നില ഗുരുതരമാണെന്ന് ഓറഞ്ച് സിറ്റി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. തലയോട്ടിക്കും മുഖത്തും കഴുത്തിനുമാണ് കൂടുതലും പൊളളലേറ്റിരിക്കുന്നത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്താല്‍ വധശ്രമത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ കഴിയുമെന്ന് പൊലീസ് പ്രതീക്ഷിക്കുന്നു. പ്രണയനൈരാശ്യമാണ് ആക്രമണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
English Summary: College teacher set ablaze by stalker in maharashtra
You may also like this video