19 April 2024, Friday

Related news

March 13, 2024
March 12, 2024
March 4, 2024
February 19, 2024
January 1, 2024
December 27, 2023
December 25, 2023
December 24, 2023
December 22, 2023
December 20, 2023

കോളജുകൾ അടച്ചേക്കും, കടുത്ത നിയന്ത്രണങ്ങളും പരി​ഗണനയിൽ; മന്ത്രിസഭാ യോഗം ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
January 19, 2022 9:45 am

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സ്ഥിതി​ഗതികൾ വിലയിരുത്തി കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കിയേക്കും. മുഖ്യമന്ത്രി പിണറായി വിജയൻ യുഎസിൽനിന്നു പങ്കെടുക്കുന്ന ആദ്യ മന്ത്രിസഭാ യോഗമാണിത്. ആൾക്കൂട്ടം ഒഴിവാക്കുന്നതിനുള്ള നിയന്ത്രണങ്ങളായിരിക്കും പ്രധാന ചർച്ചാവിഷയം.

കോളജുകള്‍ അടക്കുന്നത് സംബന്ധിച്ച് നാളെ ചേരുന്ന കോവിഡ് അവലോകന യോഗം തീരുമാനിക്കും. വ്യാപാരകേന്ദ്രങ്ങളും വിനോദ സഞ്ചാരകേന്ദ്രങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തുന്നത് സംബന്ധിച്ചും യോ​ഗത്തിൽ ചർച്ചചെയ്യും. സര്‍ക്കാര്‍ ഓഫീസുകളിലും നിയന്ത്രണം കൊണ്ടുവന്നേക്കും.

ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിലെ കോളജുകള്‍ അടച്ചിടുന്ന കാര്യം ആലോചിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു പറഞ്ഞു. പഠനം ഓണ്‍ലൈനാക്കുന്ന കാര്യമാണ് പരിശോധിക്കുന്നത്. വ്യാഴാഴ്ച ചേരുന്ന കോവിഡ് അവലോകന സമിതിയുടെ നിര്‍ദ്ദേശംകൂടി പരിഗണിച്ചാവും തീരുമാനം. ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ പതിനഞ്ച് ദിവസത്തേക്ക് അടച്ചിടാന്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

eng­lish sum­ma­ry; Col­leges may close, and stricter restric­tions may be considered

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.