28 March 2024, Thursday

നീണ്ട ഇടവേളക്കുശേഷം സംസ്ഥാനത്തെ കോളജുകള്‍ നാളെ മുതല്‍ സമ്പൂര്‍ണ അധ്യയനത്തിലേക്ക്.……

Janayugom Webdesk
തിരുവനന്തപുരം
October 24, 2021 10:08 am

സംസ്ഥാനത്തെ കോളജുകൾ തിങ്കളാഴ്ച മുതൽ സമ്പൂർണ അധ്യായനത്തിലേക്ക്. ഒന്നര വർഷത്തെനീണ്ട ഇടവേളയ്ക്കു ശേഷമാണ് കോളജിലേക്ക് മുഴുവൻ വിദ്യാർത്ഥികളും എത്തുന്നത്. ഈ മാസം 18ന് ക്ലാസുകൾ ആരംഭിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ മഴ രൂക്ഷമായതോടെയാണ് 25ലേക്ക് മാറ്റുകയായിരുന്നു. ഇതോടെ വീണ്ടും കോളജുകൾ സജീവമാകും.

ബിരുദ ക്ലാസുകൾ ബാച്ചുകളായി തിരിച്ച്;
ഒ​ക്​​ടോ​ബ​ർ നാ​ലു​മു​ത​ൽ പിജി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വ​സാ​ന​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ക്ലാ​സ്​ തു​ട​ങ്ങി​യി​രു​ന്നു. ഇ​തി​ന്റെ തു​ട​ർ​ച്ച​യാ​യാണ് ബാക്കി ബി​രു​ദ ക്ലാ​സു​ക​ൾ കൂ​ടി ആരംഭിക്കുന്നത്. കർശന നിയന്ത്രണങ്ങളോടെയാണ് കോളജുകൾ തുറക്കാനുള്ള സർക്കാർ തീരുമാനം. പി.​ജി ക്ലാ​സു​ക​ൾ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യും ബി​രു​ദ ക്ലാ​സു​ക​ൾ ആ​വ​ശ്യ​മെ​ങ്കി​ൽ ബാ​ച്ചു​ക​ളാ​ക്കി ഇ​ട​വി​ട്ടു​ള്ള ദി​വ​സ​ങ്ങ​ളി​ലോ ആ​വ​ശ്യ​ത്തി​ന്​ സ്​​ഥ​ലം ല​ഭ്യ​മാ​യ ഇ​ട​ങ്ങ​ളി​ൽ പ്ര​ത്യേ​ക ബാ​ച്ചു​ക​ളാ​യി ദി​വ​സേ​ന​യോ ന​ട​ത്താ​മെ​ന്നാ​ണ്​ സ​ർ​ക്കാ​ർ ഉത്തരവ്.

ക്ലാ​സു​ക​ൾ ഒ​റ്റ സെ​ഷ​നി​ൽ രാ​വി​ലെ എ​ട്ട​ര മു​ത​ൽ ഉ​ച്ച​ക്ക്​ ഒ​ന്ന​ര വ​രെ ന​ട​ത്താം. അ​ല്ലെ​ങ്കി​ൽ ഒ​മ്പ​ത്​ മു​ത​ൽ മൂ​ന്നു​വ​രെ/​ഒ​മ്പ​ത​ര മു​ത​ൽ മൂ​ന്ന​ര വ​രെ/​പ​ത്ത്​ മു​ത​ൽ നാ​ലു​വ​രെ സ​മ​യ​ക്ര​മ​ങ്ങ​ളി​ലൊ​ന്ന്​ സൗ​ക​ര്യ​പൂ​ർ​വം കോ​ള​ജ്​ കൗ​ൺ​സി​ലു​ക​ൾ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്കാം. എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളി​ൽ നി​ല​വി​ലു​ള്ള രീ​തി​യി​ൽ ആ​റ്​ മ​ണി​ക്കൂ​ർ ദി​വ​സേ​ന ക്ലാ​സ്​ ന​ട​ത്താം.

വാക്സിനെടുത്തിരിക്കണം, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കരുത്;
അധ്യാപകരും വിദ്യാർത്ഥികളും വാക്സിൻ എടുക്കണം. വി​മു​ഖ​ത മൂ​ലം വാ​ക്​​സി​ൻ എ​ടു​ക്കാ​ത്ത അ​ധ്യാ​പ​ക​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ ഉ​ത്ത​ര​വി​ലു​ണ്ട്​. 18 വ​യ​സ്സ്​​ തി​ക​യാ​ത്ത​തി​നാ​ൽ വാ​ക്​​സി​നെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​വ​രെ​യും ര​ണ്ടാം ഡോ​സി​ന്​ സ​മ​യ​മാ​കാ​ത്ത​വ​രെ​യും ക്ലാ​സി​ൽ പ്ര​വേ​ശി​പ്പി​ക്കാം. ഒന്നിച്ചിരുന്ന ഭക്ഷണം കഴിക്കുന്നതും സാധനങ്ങൾ കൈമാറുന്നതും ഒഴിവാക്കണമെന്നും ഉത്തരവിൽ പറയുന്നത്.
eng­lish summary;colleges reopen in kerla
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.