ജനിക്കുംമുമ്പ് തന്നെ ‘അമ്മ’ യായി ഇറ്റ്സ

Web Desk
Posted on March 22, 2019, 2:56 pm

ജനിക്കുന്നതിന് മുമ്പ് തന്നെ അമ്മയാകാനുള്ള ഭാഗ്യം ലഭിച്ച് കൊളംബിയയിലെ പെണ്‍കുട്ടി. നവജാത ശിശുവിന്റെ വയറ്റില്‍ അതിന്റെ ഇരട്ട വളരുന്ന അപൂര്‍വ്വ സംഭവത്തിനാണ് കൊളംബിയന്‍ ആശുപത്രി അധികൃതര്‍ സാക്ഷിയായത്. ഫെബ്രുവരി 22നാണ് ഇറ്റ്‌സാമാര എന്ന പെണ്‍കുട്ടി ജനിച്ചത്. ഇറ്റ്‌സയുടെ ഗര്‍ഭപാത്രത്തില്‍ അവളുടെ ഇരട്ട വളരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. 1808ലാണ് ഇത്തരത്തില്‍ ആദ്യമായി ‘ശിശുവിനുള്ളില്‍ മറ്റൊരു ഭ്രൂണം’ വളരുന്ന സംഭവം നടന്നത്. ഇത് വളരെ അപൂര്‍വ്വമായ ഒന്നാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. 3.17 കിലോഗ്രാമുള്ള ഇറ്റ്സയുടെ ഗര്‍ഭപാത്രത്തില്‍ മറ്റൊരുഭ്രൂണം വളരുന്നത് അവളുടെ ആന്തരിക അവയവങ്ങള്‍ക്ക് പ്രശനമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വൈദ്യസഹായം നല്‍കുമെന്നും ഡേക്ടര്‍മാര്‍ അറിയിച്ചു.

കീ ഹോള്‍ സര്‍ജറിയാണ് 14 ഗ്രാമം തൂക്കമാണ് ഭ്രൂണത്തെ പുറത്തെടുക്കാന്‍ നടത്തിയത്. കൈകളും കാലുകളും വളര്‍ന്ന ഭ്രൂണത്തിന് തലച്ചോറും ഹൃദയവുമുണ്ടായിരുന്നില്ല. ഇറ്റ്സാമാരയ്ക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നും അവള്‍ സുഖമായിരിക്കുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.